പാലക്കാട്: വീടുകളില്‍ ഗ്യാസ് സ്റ്റൗ പരിശോധനക്കത്തെുന്ന ഗ്യാസ് വിതരണ ഏജന്‍സി ജീവനക്കാര്‍ക്ക് ഗ്യാസ് ഏജന്‍സികള്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ മാത്രമാണ് പരിശോധന നടത്തുന്നതെന്ന് ഗ്യാസ് ഏജന്‍സി ലൈസന്‍സികള്‍ ഉറപ്പുവരുത്തണമെന്നും വീഴ്ച സംഭവിച്ചാല്‍ ഉത്തരവാദിത്തം ഏജന്‍സികള്‍ക്ക് മാത്രമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. എല്‍.പി.ജി ഓപണ്‍ ഫോറത്തിലുണ്ടായ തീരുമാന പ്രകാരമാണ് നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.