കെ.എസ്.ഇ.ബി കനിയണം, അപകടഭീതി ഒഴിവാക്കാന്‍

ആനക്കര: പടിഞ്ഞാറങ്ങാടി-എടപ്പാള്‍ പ്രധാനപാതയില്‍ കുമരനെല്ലൂരില്‍ പാതിമുറിച്ച മരം അപകടഭീഷണിയാവുന്നു. നൂറ്റാണ്ട് പഴക്കമുള്ള മാവാണ് ഭീതി സൃഷ്ടിക്കുന്നത്. പൊതുമരാമത്തിന്‍െറ അധീനതയില്‍ മുറിച്ചുമാറ്റാന്‍ ലേലം നടത്തിയിരുന്നു. എന്നാല്‍, ഏറ്റെടുത്തയാള്‍ക്ക് മുറിച്ചുമാറ്റാന്‍ കഴിയാത്ത സ്ഥിതിയാണ്. മാവിനെ ചാരി ഹെവി വൈദ്യുതലൈന്‍ പോകുന്നതിനാല്‍ ഇത് താല്‍കാലികമായി അഴിച്ചുമാറ്റാന്‍ കെ.എസ്.ഇ.ബിയെ സമീപിച്ചിരുന്നു. ആളില്ളെന്ന മറുപടിയിലാണ് കാര്യം തടസ്സമായി നില്‍ക്കുന്നത്. മാവിന്‍െറ ശാഖകള്‍ മുറിച്ച് മാറ്റിയതോടെ കാറ്റില്‍ പൊട്ടിവീഴാനുള്ള സാധ്യത ഏറെയാണ്. പടിഞ്ഞാറങ്ങാടിയില്‍ ഏതാനും മാസംമുമ്പാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളില്‍ മരം വീണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.