ആലത്തൂര്‍: പൊതുവേ ഇടതുപക്ഷത്തെ വരിക്കുന്ന സ്വഭാവമാണ് ആലത്തൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുള്ളത്. ഒരിക്കല്‍ മാത്രമേ ഡിവിഷന്‍ യു.ഡി.എഫിനെ തുണച്ചിട്ടുള്ളൂ. ഇടത് മുന്നണിക്കായി സി.പി.ഐയാണ് സ്ഥിരമായി മത്സരിക്കുക. ആലത്തൂര്‍ ബ്ളോക്ക് പഞ്ചായത്തിലെ തൃപ്പാളൂര്‍, ആലത്തൂര്‍, കാവശ്ശേരി, കണ്ണമ്പ്ര, കാരപ്പൊറ്റ, പുതുക്കോട്, എന്നീ ആറ് ബ്ളോക്ക് ഡിവിഷനുകളിലെ 55 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ചേര്‍ന്നതാണ് ആലത്തൂര്‍ ഡിവിഷന്‍. ആലത്തൂര്‍, കാവശ്ശേരി, കണ്ണമ്പ്ര, പുതുക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ നിശ്ചിത വാര്‍ഡുകളാണ് ഇതിലുള്‍പ്പെടുക. സി.പി.ഐക്ക് തന്നെയാണ് ഇത്തവണയും ഇടത് മുന്നണി സീറ്റ് അനുവദിച്ചത്. അങ്കണവാടി ജീവനക്കാരിയും കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറിയുമായ മുടപ്പല്ലൂര്‍ മൈലാ റോഡ് പരേതനായ വാസുവിന്‍റ ഭാര്യ വി. മീനാകുമാരിയാണ് ഇടത് മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. വണ്ടാഴി, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് പൊന്നുവിന്‍െറയും വേലായുധന്‍െറയും മകളാണ്. മീനാകുമാരിക്ക് രണ്ട് മക്കളുണ്ട്. കോളജ് പഠനകാലത്ത് കെ.എസ്.യു പ്രവര്‍ത്തകയും എല്‍.ഐ.സി ഏജന്‍റുമായ ജ്യോതി കെ. നായരാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ആലത്തൂര്‍ അരങ്ങാട്ടുപറമ്പ് കല്ലഴി രവികൃഷ്ണന്‍െറ ഭാര്യയാണ്. ഒരു മകനുണ്ട്. പുതുക്കോട് കണക്കന്നൂര്‍ കമലാനിവാസില്‍ സല്‍പ്രകാശിന്‍െറ ഭാര്യ ലിജിനയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. സല്‍പ്രകാശ് ബി.ജെ.പി നേതാവാണ്. കുടുംബശ്രീയുമായി ബന്ധപ്പട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായ ലിജിനക്ക് രണ്ട് മക്കളുണ്ട്. സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ജന്നത്ത് ഹുസൈന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി ഡിവിഷനില്‍ മത്സരിക്കുന്നു. ഇവര്‍ നേരത്തേ തന്നെ പ്രചാരണം ആരംഭിച്ചു. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ഉദ്യോഗസ്ഥനായ ഹുസൈനാണ് ഭര്‍ത്താവ്. മൂന്ന് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.