വടക്കഞ്ചേരി: ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മാണം കടലാസിലൊതുങ്ങി. ടൗണില്‍ ചെറുതും വലുതുമായി 1300ല്‍ പരം വ്യാപാര സ്ഥാപനങ്ങളും ടൗണിന് ചുറ്റുമായി ആയിരത്തില്‍ പരം വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടത്തെ മാലിന്യം കുടുംബശ്രീ ഉള്‍പ്പെടെയുള്ളവയുടെ വാഹനങ്ങളില്‍ ദിവസവും നീക്കം ചെയ്ത് കുറുവത്ത് കോളനിയിലെ പഞ്ചായത്തിന്‍െറ ഒന്നര ഏക്കറോളം സ്ഥലത്ത് കൊണ്ടുവന്ന് നിക്ഷേപിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുമൂലം കുറുവത്ത് കോളനിയിലെ 200ഓളം തൊഴിലാളി കുടുംബങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പകരുന്നുണ്ടെന്ന പരാതിയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വീട്ടമ്മമാര്‍ രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്ത് ഓഫിസിലേക്ക് കുറ്റിച്ചൂലുമായി മാര്‍ച്ച് നടത്തിയിരുന്നു. മാലിന്യം കത്തിക്കുന്നതിന്‍െറ പുക ശ്വസിച്ചാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം പടരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മിക്കാന്‍ 2012ല്‍ 23 ലക്ഷം രൂപ സര്‍ക്കാര്‍ അനുമതി ലഭിച്ചതായി അന്നത്തെ പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പ്ളാന്‍റ് നിര്‍മാണം തുടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.