പാലക്കാട്: കുളപ്പുള്ളി സംസ്ഥാന പാതയിലെ യാത്രക്കാരില്‍ ഭൂരിഭാഗത്തിനും എടത്തറയിലത്തെിയാല്‍ ശക്തിവിലാസില്‍ കയറാതെ പോകാനാവില്ല. പാതയോരത്തുള്ള ഹോട്ടലിലേക്ക് കടക്കുമ്പോള്‍ കാണുന്ന കാഷ് കൗണ്ടറില്‍ സ്വാമിയുടെ നിറചിരി കാണാതിരിക്കാനുമാവില്ല. ഹോട്ടലിലേക്ക് ആര് വരുമ്പോഴും കൗണ്ടറിലെ മേശപ്പുറത്തുള്ളബെല്ലില്‍ നിരന്തരമടിച്ച് ജീവനക്കാരെ ഉണര്‍ത്താന്‍ സ്വാമി എന്ന മാധവന്‍ നായര്‍ ഇനിയില്ല. അന്ത്യാഭിലാഷമനുസരിച്ച് ഹോട്ടലിലെ അകത്തളത്തില്‍ ശനിയാഴ്ച പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിലെ നാനാതുറകളില്‍പെട്ട നിരവധിപേരാണ് എത്തിയത്. ഈ വെജിറ്റേറിയന്‍ ഹോട്ടലിലെ രുചിക്കൂട്ടുപോലെ തന്നെയാണ് 103ാം വയസ്സുവരേയും മാധവന്‍ നായരുടെ ചിരി. 18ാം വയസ്സില്‍ ഹോട്ടല്‍ വ്യവസായ രംഗത്ത് എത്തുകയും എട്ട് പതിറ്റാണ്ട് മുമ്പ് ശക്തിവിലാസ് ഹോട്ടല്‍ ആരംഭിക്കുകയും ചെയ്ത മാധവന്‍ നായരുടെ ജീവിതചര്യ പുതുതലമുറക്ക് പഠിക്കാന്‍ ഏറെ വക തരുന്നതാണ്. മൂന്ന് വര്‍ഷം മുമ്പാണ് മാധവന്‍ നായരുടെ നൂറാം പിറന്നാള്‍ നാട്ടുകാരുടെ മേല്‍നോട്ടത്തില്‍ ആഘോഷിച്ചത്. സദാസമയവും ലാളിത്യത്തിന്‍െറ പ്രതീകമായിരുന്നു ഈ മുത്തച്ഛന്‍. ആറ് വര്‍ഷം മുമ്പ് ഭാര്യ വിശാലാക്ഷി അമ്മ മരിച്ചതിനെ തുടര്‍ന്ന്, ഏകനായ മാധവന്‍ നായരുടെ സംരക്ഷണം പിന്നീട്, പേരമകള്‍ ശശികല ടീച്ചര്‍ ഏറ്റെടുത്തു. പാലക്കാട് നഗരത്തിലെ കാറ്ററിങ് സ്ഥാപനമായ ടോപ് ഇന്‍ ടൗണ്‍ ഉടമ രാജുവിന്‍െറ ഭാര്യയാണ് ശശികല ടീച്ചര്‍. ഇവരുടെ സംരക്ഷണത്തിലായിരുന്നു അവസാന നിമിഷം വരെ. ഹോട്ടലിലെ ഭക്ഷണപദാര്‍ഥങ്ങളുടെ ഗുണമേന്മയുടെ കാര്യത്തില്‍ ഒരുകാരണവശാലും വിട്ടുവീഴ്ച ചെയ്യാന്‍ ഇദ്ദേഹം തയാറായിരുന്നില്ല. അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ ഉടന്‍ ഹോട്ടലിലത്തെും. പാചകക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. മിക്കവാറും സമയങ്ങളിലെല്ലാം ക്യാഷ് കൗണ്ടറില്‍ ഉണ്ടാവും. തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രായാധിക്യം മറന്ന് എടത്തറ ഗവ. യു.പി സ്കൂളിലെ ബൂത്തിലത്തെി വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രമുഖ തറവാടായിരുന്ന എടത്തറ ചേര്‍ക്കത്തൊടി വടക്കേക്കൂട്ടാല കുടുംബത്തിലെ കാര്യസ്ഥന്‍ പരേതനായ ഗോവിന്ദന്‍ നായരുടെ മകനാണ് മാധവന്‍ നായര്‍. അഞ്ചാം ക്ളാസ് വരെ പഠിച്ച അദ്ദേഹം എടത്തറയിലെ മാപ്പിള സ്കൂളില്‍ കുറച്ചുകാലം അധ്യാപകനായിരുന്നു. തഞ്ചാവൂരിനടുത്ത മായാവരത്ത് പത്ത് വര്‍ഷം ഹോട്ടല്‍ ജോലിയിലും ഏര്‍പ്പെട്ടിട്ടുണ്ട്. ദിവസവും ശക്തിവിലാസ് ഹോട്ടലില്‍ എത്തുന്ന പതിവുകാര്‍ മാധവന്‍ നായരെ സ്നേഹത്തോടെയാണ് ഓര്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.