മംഗലംപാലത്ത് ശബരിമല തീര്‍ഥാടകരുടെ തിരക്കേറി

വടക്കഞ്ചേരി: മിനിപമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് ശബരിമല തീര്‍ഥാടകരുടെ തിരക്കുകൂടി. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലും എത്തുന്നത്. രണ്ടര മാസക്കാലം മംഗലംപാലത്തെ കടകളില്‍ കച്ചവടത്തിരക്കാവും. നേന്ത്രക്കായ ചിപ്സ്, ഹല്‍വ, ഈന്തപ്പഴം തുടങ്ങിയവയാണ് തീര്‍ഥാടകര്‍ കൂടുതലും വാങ്ങിക്കുന്നത്. ഇത്തവണ നേന്ത്രക്കായക്കും വെളിച്ചെണ്ണക്കും വില കുറവായതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചിപ്സിന്‍െറ വില വളരെ കുറവാണ്. കിലോക്ക് 140 രൂപ മുതല്‍ 180 രൂപ വരെയാണ് വില. തമിഴ്നാട്ടുകാരാണ് ചിപ്സ് കൂടുതല്‍ വാങ്ങിക്കുന്നത്. തീര്‍ഥാടകരുടെ ഒരു വാഹനം എത്തിയാല്‍ 50 കിലോയെങ്കിലും ചിപ്സ് ചെലവാകുമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഒരു സീസണില്‍ രണ്ട് കോടിയില്‍പരം രൂപയുടെ കച്ചവടം നടക്കുമെന്നാണ് കണക്ക്. നൂറോളം ചിപ്സ് കടകള്‍ ഇവിടെയുണ്ട്. ഹോട്ടലുകള്‍ക്കും കുറവില്ല. ഹൈവേ വികസനം വന്നതിനാല്‍ കടകള്‍ എല്ലാം മോടിപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സൗകര്യമില്ലാത്തത് പ്രശ്നമാകുന്നുണ്ട്. റോഡോരത്താണ് മലമൂത്ര വിസര്‍ജനം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.