കനാല്‍ പാലത്തിന്‍െറ ഉയര്‍ച്ച; വരോടില്‍ അപകടം പതിവ്

കോട്ടായി: കനാല്‍ പാലത്തിന്‍െറ ഉയര്‍ച്ചയും റോഡിനിരുവശത്തുമുള്ള പാതകളുടെ താഴ്ചയും വാഹനാപകടം വര്‍ധിപ്പിക്കുന്നു. കോട്ടായി-കുഴല്‍മന്ദം റൂട്ടില്‍ വരോട് സ്കൂളിന് മുന്നിലുള്ള മലമ്പുഴ കനാല്‍ പാലമാണ് അപകടക്കെണിയൊരുക്കുന്നത്. കനാല്‍പാലം ഉയരം കൂട്ടിയതിനാല്‍ ഇരുദിശകളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കണ്‍മുന്നിലത്തെിയാല്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. ദിവസേന ഒരുവാഹനാപകടമെങ്കിലും ഇവിടെ പതിവാണ്. പാലത്തിന്‍െറ ഉയരം കുറക്കുകയോ ഇരുവശത്തുമുള്ള പാതകള്‍ ഉയരം കൂട്ടുകയോ ചെയ്താല്‍ മാത്രമേ അപകടങ്ങള്‍ കുറക്കാന്‍ പറ്റുകയുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു. വരോടിലെ വാഹനാപകടം ഒഴിവാക്കാന്‍ പൊതുമരാമത്ത് അടിയന്തരമായി ഇടപെടണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.