കുടിവെള്ളമില്ല; വീട്ടമ്മമാര്‍ കുടങ്ങളുമായി റോഡ് ഉപരോധിച്ചു

എലവഞ്ചേരി: രണ്ടാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കാലി കുടങ്ങളുമായി റോഡ് ഉപരോധിച്ചു. കൊട്ടയങ്കാട് കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ തകരാറിലായി രണ്ടാഴ്ച കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തി വെള്ളം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ കൊല്ലങ്കോട്-എലവഞ്ചേരി റോഡ് ഉപരോധിച്ചത്. രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്നുവരെ റോഡ് ഉപരോധിച്ചു. കൊട്ടയങ്കാട്, എലവഞ്ചേരി തറ, മണ്ണാംപറമ്പ്, ആണ്ടിതറക്കാട് എന്നീ പ്രദേശങ്ങളിലെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള വിതരണമാണ് മുടങ്ങിയത്. റോഡ് ഉപരോധം നടത്തിയ നാട്ടുകാരുമായി പഞ്ചായത്ത് പ്രസിഡന്‍റ് ശിവരാമന്‍ ചര്‍ച്ച നടത്തി. മോട്ടോര്‍ നന്നാക്കുന്നതുവരെ ലോറിയില്‍ കുടിവെള്ളം വിതരണം നടത്തുമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.