കൊല്ലങ്കോട്: വടക്കഞ്ചേരി മഞ്ഞപ്ര നാട്ടുകല്ലില്‍ ആല്‍മരക്കൊമ്പ് പൊട്ടി വീണുണ്ടായ അപകടത്തില്‍ മരിച്ച യുവാക്കള്‍ക്ക് നാടിന്‍െറ കണ്ണീരില്‍ കുതിര്‍ന്ന വിട. കൊല്ലങ്കോട് ചീരണി സ്വദേശികളായ സെയ്ദ് മുഹമ്മദ്, അബൂതാഹിര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ അവസാനമായി ഒരുനോക്കു കാണാന്‍ നൂറുകണക്കിനാളുകളാണ് ചീരണി ജുമാമസ്ജിദില്‍ എത്തിയത്. ചീരണി സുന്നീ യുവജന സംഘടനയുടെ വൈസ് പ്രസിഡന്‍റായ സെയ്ദ് മുഹമ്മദും ജനറല്‍ സെക്രട്ടറിയായ അബൂതാഹിറും നാട്ടില്‍ പൊതുസേവന പ്രവര്‍ത്തന രംഗത്ത് സജീവമാണ്. അയല്‍വാസികളായ ഇവര്‍ ഇലക്ട്രീഷ്യന്‍ ഡിപ്ളോമ കഴിഞ്ഞ് വീടുകളിലും ഫ്ളാറ്റുകളിലും വയറിങ് പണികള്‍ നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. പാലിയേറ്റിവ് പ്രവര്‍ത്തനത്തിലും വൃദ്ധജനങ്ങള്‍ക്ക് സഹായമത്തെിക്കുന്നതിനും രണ്ടുപേരും സജീവമായി രംഗത്തുണ്ടായിരുന്നു. വൈകീട്ട് അഞ്ചോടെ ചീരണി പള്ളിയിലത്തെിച്ച മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം എസ്.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് യൂസഫ് സഖാഫി ആനക്കരയുടെ നേതൃത്വത്തില്‍ മയ്യിത്ത് നമസ്കാരത്തിനുശേഷം ചീരണി ഖബര്‍സ്ഥാനില്‍ ഏഴോടെ ഖബറടക്കി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സഹകരണ സ്ഥാപനങ്ങളിലെ ഭാരവാഹികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കാനത്തെി. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷറഫ് അല്‍ഹസനി പ്രാര്‍ഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.