യന്ത്രങ്ങളത്തെി; ജില്ലയില്‍ കന്നിക്കൊയ്ത്തിന് തുടക്കം

ആലത്തൂര്‍: കാര്‍ഷിക യന്ത്രങ്ങളത്തെിയതോടെ ഒന്നാംവിള കൊയ്ത്ത് തുടങ്ങി. വിഷു കഴിഞ്ഞ് വിത്തെറിഞ്ഞാല്‍ ചിങ്ങത്തില്‍ കൊയ്യാം എന്നാണ് പഴമക്കാര്‍ പറയാറുള്ളതെങ്കിലും ഇത്തവണ ചിങ്ങത്തില്‍ കൊയ്ത്ത് വ്യാപകമല്ല. വേനല്‍മഴ തെറ്റിയതിനാല്‍ മിക്കയിടത്തും വിത്തിറക്കല്‍ യഥാസമയത്ത് നടന്നിരുന്നില്ല. കന്നിമാസം പകുതി പിന്നിട്ടാലെ ഇത്തവണ ഒന്നാംവിള കൊയ്ത്ത് തീരുകയുള്ളൂ. കാലവര്‍ഷം ശക്തിപ്പെടാത്തതിനാല്‍ ഈ വര്‍ഷത്തെ രണ്ടാംവിളയിറക്കലും അനിശ്ചിതത്വത്തിലാണ്. മൂപ്പ് കുറഞ്ഞ ഇനം വിത്തുകളാണ് ഒന്നാം വിളയില്‍ ഇറക്കിയിട്ടുള്ളത്. തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് കൊയ്ത്ത് യന്ത്രങ്ങള്‍ കേരളത്തിലത്തെുന്നത്. വിളവിറക്കാനും വിളവെടുക്കാനും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതായതോടെ യന്ത്രങ്ങളാണ് കാര്‍ഷിക മേഖലക്കും കര്‍ഷകനും താങ്ങായുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കാര്‍ഷിക മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന സര്‍ക്കാറിന്‍െറ പ്രഖ്യാപനം ഇനിയും നടപ്പാക്കാത്തതിനാല്‍ ഇത്തവണയും തൊഴിലാളികളുടെ കുറവ് രൂക്ഷമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.