കല്ലടിക്കോട്: മീന്‍വല്ലം മിനി ജലവൈദ്യുത പദ്ധതിക്ക് ഒരു വയസ്സ് തികഞ്ഞു. ഇന്ത്യയിലാദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയ ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്. ജില്ലാ പഞ്ചായത്തിന്‍െറ മേല്‍നോട്ടത്തില്‍ പ്രത്യേകം രൂപവത്കരിക്കപ്പെട്ട പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനിക്കാണ് പദ്ധതിയുടെ നടത്തിപ്പ്. ത്രിതല ഗ്രാമപഞ്ചായത്തുകളുടെ വിഹിതവും നബാര്‍ഡില്‍നിന്നെടുത്ത വായ്പയും അടക്കം 22 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പ്രതിവര്‍ഷം 85 ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കാര്യക്ഷമതയുള്ള പദ്ധതിയാണിത്. തുപ്പനാട് പുഴയുടെ ഉല്‍ഭവ കേന്ദ്രമായ കല്ലടിക്കോട് മലയിലെ പ്രഫസര്‍ കുന്നിനും നാടുകാണിക്കും ഇടയില്‍ 100 അടി ഉയരത്തില്‍ ചെക്ഡാം നിര്‍മിച്ച് കൂറ്റന്‍ പെന്‍സ്റ്റോക് പൈപ്പുകള്‍ സ്ഥാപിച്ച് ജനറേറ്ററുകളിലേക്ക് വെള്ളമത്തെിച്ചാണ് വൈദ്യുതി ഉല്‍പാദിക്കുന്നത്. 25 വര്‍ഷം മുമ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വനഭൂമി വിട്ടുകൊടുത്തിരുന്നെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ലഭ്യമാക്കാനുള്ള കാലതാമസമാണ് പ്രവര്‍ത്തനങ്ങള്‍ ഏറെ വൈകിച്ചത്. മുണ്ടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍റഗ്രേറ്റഡ് റൂറല്‍ ആന്‍ഡ് റിസര്‍ച് ട്രെയ്നിങ് സെന്‍ററാണ് പ്രദേശം ജലവൈദ്യുത പദ്ധതിക്ക് അനുയോജ്യമെന്ന് കണ്ടത്തെിയത്. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരളയാണ് (സില്‍ക്കി) പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എട്ട് വര്‍ഷം മുമ്പ് ജനുവരി അവസാന വാരത്തില്‍ ജില്ലാ പഞ്ചായത്തും വൈദ്യുതി ബോര്‍ഡും ഊര്‍ജ വിപണന കരാര്‍ ഒപ്പിട്ടിരുന്നു. ആദ്യത്തെ അഞ്ച് വര്‍ഷം രണ്ടര രൂപക്കും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ രണ്ട് രൂപ പത്ത് പൈസ നിരക്കിലും വൈദ്യുതി വാങ്ങിത്തരാമെന്നാണ് കരാര്‍ ചെയ്തിരുന്നത്. ഉദ്ഘാടന വേളയില്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് നാല് രൂപ 88 പൈസ നല്‍കാമെന്ന് വൈദ്യുതി മന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. 366 ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇതുവരെ പദ്ധതി പ്രകാരം ഉല്‍പാദിപ്പിച്ചത്. ഇതുപ്രകാരം 3.24 കോടി രൂപ പി.എസ്.എച്ച്.സിക്ക് ലഭിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍ പറഞ്ഞു. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി തൂണുകള്‍ സ്ഥാപിച്ചാണ് നിലവില്‍ വിതരണം ചെയ്യുന്നത്. ഇത് ചില സന്ദര്‍ഭങ്ങളില്‍ പ്രസരണ ശൃംഖലയില്‍ കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പവര്‍ ഹൗസ് മുതല്‍ വാക്കോട് 110 കെ.വി സബ്സ്റ്റേഷന്‍ വരെ ഉയര്‍ന്ന ക്ഷമതയുള്ള കേബ്ളുകള്‍ സ്ഥാപിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഫണ്ടിന്‍െറ അഭാവമാണ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വൈദ്യുതി ബോര്‍ഡ് ഇതിനായി പകുതി തുക ചെലവഴിച്ചാല്‍ പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി (പി.എസ്.എച്ച്.സി) ബാക്കി തുക എടുക്കുമെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.