മിനിലോറിയും കാറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

വടക്കഞ്ചേരി: ദേശീയപാത ശങ്കരന്‍കണ്ണന്‍ തോടിന് സമീപം മിനിലോറിയും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ തൃശൂര്‍ തിരൂര്‍ സ്വദേശി കുണ്ടുകുളം വീട്ടില്‍ ജനീഷ് (33), മണ്ണൂത്തി സ്വദേശി ഷാബു (32), മിനിലോറി യാത്രക്കാരായ തമിഴ്നാട് ഉദുമല്‍പേട്ട സ്വദേശികളായ രവി (30), രാജ (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിലെ യാത്രക്കാരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും വാനിലെ യാത്രക്കാരെ വടക്കഞ്ചേരി കാരുണ്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11ഓടെയാണ് അപകടം. കാറിലെ യാത്രക്കാര്‍ പാലക്കാട് സുഹൃത്തിന്‍െറ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു. തൃശൂരില്‍നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു വാന്‍. അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.