ആനക്കര: മലയാളികള്‍ക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സമ്മാനിക്കുന്നത് വിലക്കയറ്റമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വ്യാപാരി വ്യവസായി സമിതി ആനക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ കുമ്പിടിയില്‍ ഓണക്കിറ്റ്-ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി 1001 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും നിരാലംബരായ കുടുംബങ്ങള്‍ക്ക് ധനസഹായ വിതരണവും നല്‍കി. മികച്ച കൃഷി ഓഫിസര്‍ക്കുള്ള അവാര്‍ഡ് നേടിയ ആനക്കര കൃഷി ഓഫിസര്‍ ജോസഫ് ജോണ്‍ തേറാട്ടില്‍, എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഉന്നത വിജയം നേടിയ ആനക്കര സ്വദേശികളായ വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിച്ചു. പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. എം. ചന്ദ്രന്‍ എം.എല്‍.എ, കെ.ടി. ജലീല്‍ എം.എല്‍.എ, പി. ഉണ്ണി, ഇ.എസ്. ബിജു, വി.കെ. ചന്ദ്രന്‍, ടി.പി. കുഞ്ഞുണ്ണി, എസ്. ദിനേശ്, ശങ്കരനാരായണന്‍, അനന്തന്‍, ഡോ. പി.കെ.കെ. ഹുറൈര്‍കുട്ടി, ഡോ. പി.വി. കിഷോര്‍, ഡോ. സുനില്‍കുമാര്‍, ഡോ. ശ്രീജ സുനില്‍കുമാര്‍, പി.എന്‍. മോഹനന്‍, ടി. ഷാജി, എം.കെ. പ്രദീപ്, കെ. ജ്യോതിഷ്കുമാര്‍, സി.ഐ. കുഞ്ഞുകുഞ്ഞ്, പി.ആര്‍. കുഞ്ഞുണ്ണി, എ.വി. മുഹമ്മദ്, പി. വേണുഗോപാലന്‍, പി.പി. ഹമീദ്, പി.കെ. ബാലചന്ദ്രന്‍, യു.പി. പുരുഷോത്തമന്‍, രുദ്രന്‍നമ്പൂതിരി, പി.ബി. ശശിധരന്‍, ഇ. പരമേശ്വരന്‍കുട്ടി, ദേവികൃഷ്ണ, ഉണ്ണികൃഷ്ണന്‍, ഷറഫുദ്ദീന്‍ കളത്തില്‍, കെ. വിജയന്‍, എ.സി. സന്തോഷ്, കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.