പെരുങ്ങോട്ടുകുറുശ്ശി: ചൂലനൂര്‍ പ്രദേശത്ത് വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. മയില്‍ സങ്കേതത്തിന്‍െറ പരിസരങ്ങളിലെ നെല്‍കൃഷിയും പച്ചക്കറിയും കുരങ്ങുകളും മയിലുകളുമാണ് നശിപ്പിക്കുന്നത്. ഇവയുടെ ആക്രമണം മൂലം നിരവധി കര്‍ഷകരാണ് ബുദ്ധിമുട്ടിലായത്. തെങ്ങ് കൃഷിക്ക് കുരങ്ങുകള്‍ ഭീഷണിയാകുന്നുണ്ട്. തെങ്ങില്‍ക്കയറി മച്ചിങ്ങകളും നശിപ്പിച്ചാണ് കുരങ്ങുകള്‍ നാശം വിതക്കുന്നത്. സാമ്പത്തിക പ്രയാസം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ് വന്യമൃഗങ്ങളുടെ ആക്രമണം. തകര ടിന്നുകളില്‍ കൊട്ടി ശബ്ദമുണ്ടാക്കി ഇവയെ ഓടിക്കാനുള്ള ശ്രമിക്കുന്നുണ്ടെങ്കിലും അതുകൊണ്ട് ഫലമില്ലാത്ത അവസ്ഥയാണ്. എന്നാല്‍, കര്‍ഷകര്‍ ദുരിതത്തിലായിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകുന്നില്ല. ഇവയെ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.