proof over തേഞ്ഞിപ്പലം: മലപ്പുറം-കോഴിക്കോട് ജില്ല അതിർത്തിയിൽ ചേലേമ്പ്ര-കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറക്കടവ് പാലം വീണ്ടും അടച്ചു. ലോക്ഡൗണിൽ ഇളവ് വരുത്തിയതിനെതുടർന്ന് തുറന്നുകൊടുത്ത പാലമാണിത്. കാൽനടയാത്രക്കാർക്ക് പോലും പോകാനാകാത്ത വിധത്തിലാണ് അടച്ചത്. നിയന്ത്രണമില്ലാതെ വാഹനങ്ങൾ പോവുന്നതായി മണ്ണൂർ പ്രദേശത്തുകാർ നൽകിയ പരാതിയിലാണ് അടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, നടപടി ശരിയായില്ലെന്ന നിലപാടിലാണ് നാട്ടുകാർ. അതിർത്തിയിലെ നാല് പാലങ്ങളാണ് കഴിഞ്ഞ 17 മുതൽ അടച്ചത്. ഇതിൽ പാറക്കടവ് പാലവും ചേലേമ്പ്രയെയും രാമനാട്ടുകരയെയും ബന്ധിപ്പിക്കുന്ന സിൽക്ക് പാലവുമാണ് ഇതിനിടെ തുറന്നത്. പുല്ലിക്കടവ്, മുക്കത്തുക്കടവ് പാലങ്ങൾ തുറക്കാനുണ്ട്. പാറക്കടവ് പാലം അടച്ചത് ചേലേമ്പ്ര പുല്ലിപ്പറമ്പ് പ്രദേശവാസികളെ വീണ്ടും ദുരിതത്തിലാക്കി. കൂടുതൽ വാഹനങ്ങൾ പോവുന്ന സിൽക്ക് പാലം തുറന്നപ്പോൾ ആർക്കും പരാതിയുണ്ടായില്ലെന്നും അത്ര വാഹനങ്ങൾ പോവാത്ത പാറക്കടവ് പാലത്തിലൂടെ നിയന്ത്രണമില്ലാതെ വാഹനങ്ങൾ പോകുന്നെന്നത് ശരിയല്ലെന്നുമാണ് ചേലേമ്പ്ര നിവാസികൾ പറയുന്നത്. ഫോട്ടൊ. mpg parakkadav bridge പാറക്കടവ് പാലം മുന്നറിയിപ്പില്ലാതെ അടച്ചപ്പോൾ കുടുങ്ങിയ ഭിന്നശേഷിക്കാരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.