??????????? ???????? ????

‘മലപ്പുറം കത്തി പോരാ, മാസ്​ക്​ ഉപയോഗിച്ചാലേ കൊറോണ മയ്യിത്താവൂ’

മലപ്പുറം: ‘മലപ്പും കത്തി പോര, മാസ്​ക്​ ഉപയോഗിച്ചോളീ, കൊറോണ ഉറപ്പായും മത്തിത്താ, കൂട്ടം കൂടല്ലേ..ഫോ​ട്ടോയ​ാവല്ലേ..’ തുടങ്ങിയ കോവിഡ് ജാഗ്രതയുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്‍ട്ടൂണ്‍ സന്ദേശങ്ങളുമായി മലപ്പുറത്ത് ‘കാര്‍ട്ടൂണ്‍ മതിൽ’ ഒരുക്കി കലാകാരന്മാരുടെ കൂട്ടായ്മ. കലക്ടറേറ്റ് ബംഗ്ലാവി​​െൻറ ചുറ്റുമതിലാണ് കാന്‍വാസായത്. കേരള സാമൂഹിക സുരക്ഷ മിഷനും കാര്‍ട്ടൂണ്‍ അക്കാദമിയും ചേർന്നാണ്​ പരിപാടി സംഘടിപ്പിച്ചത്. 

കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍, ഡാവിഞ്ചി സുരേഷ്, അനൂപ് രാധാകൃഷ്ണന്‍, രതീഷ് രവി, സുഭാഷ് കല്ലൂര്‍, ഷാജി സീതത്തോട്, സജീവ് ശൂരനാട്, ദിനേശ് ഡാലി, നൗഷാദ് വെള്ളലശ്ശേരി, കെ.വി.എം. ഉണ്ണി, സനീഷ് ദിവാകരന്‍ എന്നിവരാണ് കോവിഡ് പ്രമേയമാക്കി കാര്‍ട്ടൂണ്‍ വരച്ചത്. ഗോപിനാഥ്​ മുതുകാട്​, ലെയണൽ മെസ്സി, മമ്മൂട്ടി തുടങ്ങിയവർ വിവിധ കാർട്ടൂൺ കഥാപാത്രങ്ങളായി മതിലിൽ സ്​ഥാനംപിടിച്ചു​. 

ജില്ല പഞ്ചായത് പ്രസിഡൻറ്​ എ.പി. ഉണ്ണികൃഷ്ണന്‍ കാര്‍ട്ടൂണ്‍ മതില്‍ നാടിന്​ സമര്‍പ്പിച്ചു. എ.ഡി.എം എന്‍.എം. മെഹറലി, ജില്ല പൊലീസ് മേധാവി യു. അബ്​ദുല്‍ കരീം, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, കെ.എസ്​.എസ്​.എം ജില്ല കോഒഡിനേറ്റർ സി.ടി. നൗഫൽ, കോഓഡിനേറ്റർമാരായ അബ്​ദുൽ അസീസ്​, അശ്വതി, മുഹമ്മദ്​ അസ്​കർ, നവാസ്​ ജാൻ, മുഹമ്മദ്​ റാഫി, സി. ജാഫർ എന്നിവര്‍ സംബന്ധിച്ചു.

Tags:    
News Summary - cartoon about covid in malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.