ശ്രീകൃഷ്ണപുരം: മുണ്ടൂർ ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ മംഗലാംകുന്ന് നിലവിളിക്കുന്ന് വീണ്ടും മാലിന്യം തള്ളൽ കേന്ദ്രമായി. കഴിഞ്ഞ ഒരാഴ്ച ലോഡുകണക്കിന് മാലിന്യമാണ് നിലവിളിക്കുന്നിൽ തള്ളിയത്. ശനിയാഴ്ച പുലർച്ചയും നിലവിളിക്കുന്നിൽ സാമൂഹികവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനവും ഡ്രൈവറെയും ശ്രീകൃഷ്ണപുരം പൊലീസ് പിടികൂടി. പെരിന്തൽമണ്ണ ആലിപ്പറമ്പ് പള്ളിക്കുന്ന് തച്ചംകുന്നുവീട്ടിൽ യൂസഫിനെയാണ് ശ്രീകൃഷ്ണപുരം സി.ഐ ബിനീഷിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കൂടെയുണ്ടായിരുന്ന ഒരാൾ പൊലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു. മാലിന്യം തള്ളിയതിന് യൂസഫിനെതിരെ കേസെടുത്തു. ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പകലും രാത്രിയും പരിശോധന കർശനമാക്കുമെന്നും നിലവിളിക്കുന്ന് പ്രദേശത്ത് കൂടുതൽ കാര്യക്ഷമമാക്കുമെന്നും സി.ഐ പറഞ്ഞു. വിനോദ്, ചന്ദ്രൻ, ഹോം ഗാർഡ് ഹരിനാരായണൻ, മോഹൻദാസ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായി. pew malinyam2: നിലവിളിക്കുന്നിൽ മാലിന്യം തള്ളിയ കേസിൽ പൊലീസ് പിടികൂടിയ വാഹനവും ഡ്രൈവറും ````````````````````````````````
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.