എരുമപ്പെട്ടി: ലോക്ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ ആരാധന നടത്തിയവരെ അറസ്റ്റ് ചെയ്ത സംഭവം വാർത്തയാക്കിയതിൻെറ പേരിൽ ഏഷ്യനെറ്റ് ന്യൂസ് ചാനലിലെ പ്രിയ എളവള്ളിമഠത്തെയും ഭർത്താവിനെയും കുടുബാംഗങ്ങളെയും സമൂഹമാധ്യമങ്ങളിലൂടെയും ഫോണിൽ വിളിച്ചും അപമാനിക്കാൻ ശ്രമിച്ചതിന് ഒരാൾക്കെതിരെ കേസ്. അജിത് ശിവരാമൻ എന്നയാൾക്കെതിരെയാണ് എരുമപ്പെട്ടി പൊലീസ് കേസ് എടുത്തത്. എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ ലോക്ഡൗണ്‍ ലംഘിച്ച് ആരാധനാച്ചടങ്ങുകള്‍ നടത്തിയതിന് ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ഇ. ചന്ദ്രൻ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം വാർത്തയാക്കിയതിനെ തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ കമൻറുകളിട്ടും വീടിന് സമീപം പോസ്റ്ററുകൾ ഒട്ടിച്ചും മാധ്യമപ്രവർത്തകയെ അപമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.