െറഡ്സോണിൽനിന്നെത്തിയ 37 പേർ കൊടുങ്ങല്ലൂർ നഗരസഭ നിരീക്ഷണകേന്ദ്രങ്ങളിൽ കൊടുങ്ങല്ലൂർ: രാജ്യത്തിൻെറ വിവിധഭാഗങ്ങളിലെ കോവിഡ് െറഡ്സോൺ മേഖലകളിൽനിെന്നത്തിയ 37 പേരെ കൊടുങ്ങല്ലൂർ നഗരസഭയിലെ നിരീക്ഷണകേന്ദ്രങ്ങളിൽ ക്വാറൻറീനിലാക്കി. വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയവരെ നഗരസഭ പരിധിയിലെ മൂന്നു കെട്ടിടങ്ങളിലായാണ് താമസിപ്പിച്ചിട്ടുള്ളത്. 25 പേരെ വീടുകളിൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. ഗ്രീൻ സോണുകളിൽനിന്ന് വരുന്നവരെയാണ് വീടുകളിലേക്കയക്കുന്നത്. 15 കെട്ടിടങ്ങളാണ് നഗരസഭ പരിധിയിൽ നിരീക്ഷണകേന്ദ്രങ്ങളായി സജ്ജീകരിച്ചത്. എടത്തിരുത്തി മുതൽ പൊയ്യവരെയുള്ള പഞ്ചായത്തുകളിലെ നിവാസികളെയാണ് നഗരസഭയിലെ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുള്ളതെന്ന് ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു. നഗരസഭ ബോയ്സ് ഹൈസ്കൂളിൽ നേരത്തെ നടത്തിയിരുന്ന സമൂഹ അടുക്കള വീണ്ടും നഗരസഭ ടൗൺഹാളിൽ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും ചെയർമാൻ പറഞ്ഞു. ഫോട്ടോ: tk vtply appartment anuvimuktham നഗരസഭയിൽ ക്വാറൻറീൻ കേന്ദ്രങ്ങളാക്കി മാറ്റുന്ന അപ്പാർട്ട്മൻെറ് ഫയർഫോഴ്സ് അണുമുക്തമാക്കാൻ ഒരുങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.