ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ അമ്മക്കും കുഞ്ഞിനും സുഖം

റിയാദിൽനിന്ന് തനിച്ചെത്തിയ ചിറ്റൂര്‍ സ്വദേശിനി പ്രസവിച്ചു പാലക്കാട്: നിറവയറുമായി റിയാദിൽനിന്ന് തനിച്ചെത്തിയ ചിറ്റൂര്‍ സ്വദേശിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ആശങ്കയുടെ മണിക്കൂറുകൾ താണ്ടി നാടണഞ്ഞ അവരുടെ പ്രസവം പാലക്കാട്ട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരുന്നു. 2.9 കിലോ ഗ്രാം തൂക്കമുണ്ട് കുഞ്ഞിന്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു. റിയാദില്‍നിന്ന് മേയ് എട്ടിന് രാത്രി 10.30നാണ് ഇവർ കരിപ്പൂരിൽ വിമാനമിറങ്ങിയത്്. വഴിയിൽ വെച്ച് ശാരീരിക അസ്വസ്ഥതകൾ പ്രകടമായതിനെതുടർന്ന് മണ്ണാർക്കാട്ടടക്കം പല ആശുപത്രികളിലും ചികിത്സ തേടിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം പ്രാഥമികചികിത്സ നൽകി വിടുകയായിരുന്നു. പുലര്‍ച്ചെ മൂന്നിന് ചിറ്റൂരിലെ വീട്ടിലെത്തുകയും തുടര്‍ന്ന് വേദന അനുഭവപ്പെട്ടതോടെ രാവിലെ 6.45 ഓടെ പാലക്കാട് മാതൃ-ശിശു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് രാവിലെ 11.45 ഓടെ സിസേറിയന്‍ മുഖേന കുഞ്ഞിനെ പുറത്തെടുത്തു. റിയാദില്‍ സ്റ്റാഫ് നഴ്സായ ഇവരുടെ പ്രസവ തിയതി മേയ് 22 ആയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.