റിയാദ്: കോവിഡ് ബാധിച്ചു മരിച്ച മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാൻെറ ഭാര്യ ഖമറുന്നീസക്ക് യാത്ര നിഷേധിച്ചതായി പരാതി. വെള്ളിയാഴ്ച റിയാദിൽ നിന്ന് പുറപ്പെട്ട ആദ്യ എയർഇന്ത്യ വിമാനത്തിൽ അപേക്ഷിച്ചിട്ടും യാത്രക്കുള്ള ഇന്ത്യൻ എംബസി അനുമതി നൽകിയില്ല എന്നാണ് വിമർശനമുയരുന്നത്. വിസിറ്റിങ് വിസയിലാണ് ഖമറുന്നീസ റിയാദിൽ എത്തിയത്. ഇവിടെയെത്തി രണ്ടാഴ്ച കഴിയുന്നതിന് മുമ്പാണ് സഫ്‌വാന് കോവിഡ് സ്ഥിരീകരിക്കുന്നതും ഏതാനും ദിവസം ആശുപത്രിയിൽ കിടന്ന ശേഷം മരിക്കുന്നതും. പ്രിയതമൻെറ ചേതനയറ്റ ശരീരം ഒരുനോക്കു കാണുകപോലും ചെയ്യാൻ കഴിയാതെ ഇവർ ക്വാറൻറീനിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. അത് കഴിഞ്ഞ് പുറത്തുവന്ന ഇവരെ റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് തിരിച്ച വിമാനത്തിൽ നാട്ടിലേക്ക് അയക്കാൻ പലരും ബന്ധപ്പെട്ടെങ്കിലും അധികൃതർ അനുമതി നൽകിയില്ല എന്നാണ് ആക്ഷേപം. ഭർത്താവ് നഷ്ടപെട്ട് മാനസികമായി തകർന്നി ഇവരോട് എംബസി മാനുഷികമായി ഇടപെടണമെന്നാണ് സാമൂഹിക പ്രവർത്തകരുടെ അഭ്യർഥന. റിയാദ് ചെമ്മാട് പ്രവാസി കൂട്ടായ്മയുടെ സജീവ പ്രവർത്തകനായിരുന്നു സഫ്‌വാൻ. സഫ്‌വാൻെറ മരണത്തോടെ ഒറ്റപ്പെട്ട ഇവരെ റിയാദ് ചെമ്മാട് പ്രവാസികൂട്ടായ്മയും കെ.എം.സി.സി പ്രവർത്തകരുമാണ് സഹായിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.