കൊച്ചി: പൊതു തെരഞ്ഞെടുപ്പില്‍ രാജ്യത്ത് നല്ല ഭരണാധികാരികള്‍ അധികാരത്തിലേറാൻ എല്ലാവരും പ്രാര്‍ഥിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊച്ചി സൻെറ് മേരിസ് ബസലിക്കയില്‍ ഓശാന ഞായര്‍ ആചരണ ചടങ്ങിൽ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സത്യത്തിലും നീതിയിലും ഉറച്ചു നിന്നുകൊണ്ടുള്ള പരിശ്രമങ്ങളും പ്രവര്‍ത്തികളുമാണ് വേണ്ടത്. മറ്റുള്ളവൻെറ നേട്ടത്തിൽ ആത്മാർഥമായി സന്തോഷിക്കാനും എപ്പോഴും വിനയാന്വിതരായിരിക്കാനും ശ്രമിക്കണമെന്നും കര്‍ദിനാള്‍ സന്ദേശത്തില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.