അബ്ദുല്‍ ജബ്ബാര്‍ മൗലവി: വിടവാങ്ങിയത് പാണ്ഡിത്യത്തിൻെറ നിറകുടം കൊണ്ടോട്ടി: മതവിജ്ഞാനത്തിൻെറ നെല്ലിപ്പലക കണ് ടെത്തിയ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു ഞായറാഴ്ച നിര്യാതനായ അബ്ദുല്‍ ജബ്ബാര്‍ മൗലവി. കര്‍മശാസ്ത്ര വിശാരദനും അശ്അരി ചിന്താഗതികളില്‍നിന്ന് സലഫി ചിന്താസരണി വേറിട്ടു നില്‍ക്കുന്നതിൻെറ സൂക്ഷ്മവ്യത്യാസങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ വ്യക്തിയും പഴയകാല ഗ്രന്ഥങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്നതിന് വലിയ സിദ്ധി കിട്ടിയ പണ്ഡിതനുമായിരുന്നു മൗലവിയെന്ന് ശിഷ്യന്‍മാര്‍ ഓര്‍ത്തെടുക്കുന്നു. നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഗുരുശിഷ്യ ബന്ധത്തേക്കാള്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന പണ്ഡിതനായിരുന്നു മൗലവി. എളിയജീവിതത്തിനുടമയായ മൗലവി ഭൗതികതയുടെ ബഹളങ്ങളില്‍നിന്ന് അകന്ന് സാത്വികജീവിതം നയിച്ച പണ്ഡിതനായിരുന്നെന്ന് അടുപ്പക്കാര്‍ ഓര്‍ത്തെടുക്കുന്നു. സലഫി ആദര്‍ശ മുന്നേറ്റത്തില്‍ നിസ്തുല പങ്ക് വഹിച്ച മൗലവി ആദര്‍ശപ്രബോധന വീഥിയിലെ ഖണ്ഡനങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ധിഷണാപരമായ പങ്ക് വഹിച്ചു. അക്കാദമിക രംഗത്ത് വലിയ സേവനമാണ് നല്‍കിയത്. അവസാനകാലത്തുടനീളം മിനി ഊട്ടി ജാമിഅ അല്‍ ഹിന്ദിൻെറ അമരക്കാരിലൊരാളായിരുന്നു. ഇവിടെയാണ് അവസാനം അധ്യാപനം നടത്തിയതും. സർക്കാർ സര്‍വിസിലും സേവനമനുഷ്ഠിച്ചു. ഒരു മാസത്തോളമായി അസുഖബാധിതനായിട്ട്. േകാഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജബ്ബാര്‍ മൗലവി ഞായറാഴ്ച പുലർച്ചയാണ് മരിച്ചത്. വൈകീട്ട് അഞ്ചോടെ തുറക്കല്‍ ജുമുഅത്ത് പള്ളിയില്‍ മയ്യിത്ത് ഖബറടക്കി. മയ്യിത്ത് നമസ്‌കാരത്തിന് മകന്‍ അല്‍ യാസഹ് നേതൃത്വം നല്‍കി. ടി.വി. ഇബ്രാഹി എം.എല്‍.എ, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, പാലത്ത് അബ്ദുറഹ്മാന്‍ മദനി, ടി.കെ. അഷ്‌റഫ്, കെ. സജ്ജാദ്, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, സി.പി. സലീം, സയ്യിദ് മുഹമ്മദ് ശാക്കിര്‍ തുടങ്ങി ശിഷ്യഗണങ്ങളടക്കം നിരവധി പേരാണ് മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തത്. പടം...... അബ്ദുല്‍ ജബ്ബാര്‍ മൗലവി വിദ്യാര്‍ഥികളോടൊപ്പം (ഫയല്‍ ഫോട്ടോ) ജാമിഅ അൽ ഹിന്ദിലെ ബിരുദദാന ചടങ്ങില്‍ അബ്ദുല്‍ ജബ്ബാര്‍ മൗലവിയെ ആദരിക്കുന്നു (ഫയല്‍ ഫോട്ടോ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.