പാണ്ടിക്കാട്: ഒറുവമ്പുറം പുഴയിലെ തടയണയിൽ വെള്ളമില്ല. പുഴയിലെ നീരൊഴുക്ക് നിലക്കാറാകുമ്പോഴാണ് താൽക്കാലിക തട യണ നിർമിക്കാറ്. വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളം നിൽക്കാത്തതിനാൽ സമീപത്തെ കിണറുകളിൽ ജലലഭ്യത കുറയാറാണ് പതിവ്. കുടിവെള്ളം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന പുഴയിലെ കിണറിലും വെള്ളം കുറയുന്നതിനാൽ വിതരണം തടസ്സപ്പെടാറുണ്ട്. പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം സ്ഥിരം തടയണ നിർമാണമാണെന്ന് നാട്ടുകാർ പറയുന്നു. സ്ഥിരം തടയണ നിർമിക്കുന്നതിലൂടെ പുഴയിലെ നീരൊഴുക്ക് കുറയുന്നതിന് മുമ്പ് വെള്ളം കെട്ടിനിർത്താനാവും. വർഷംതോറും താൽക്കാലിക തടയണ നിർമാണത്തിന് പതിനായിരങ്ങളാണ് സർക്കാർ ഫണ്ട് ചെലവിടുന്നത്. വേനൽ രൂക്ഷമായതോടെ തടയണയിൽ വെള്ളം വറ്റിയതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ജലക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയും ശക്തമാണ്. ഫോട്ടൊ-Pandikad vellam vatiya Oruvampram thadayana ഒറുവമ്പുറം പുഴയിലെ വെള്ളം വറ്റിയ തടയണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.