ഡോ. വി.പി.എം. അശ്റഫിന് ആദരം

പാണ്ടിക്കാട്‌: ഹോമിയോപ്പതി വൈദ്യശാസ്ത്ര സേവനത്തിൽ 40 വർഷം പൂർത്തിയാക്കുന്ന പത്തപ്പിരിയം ഡോ. വി.പി.എം. അശ്റഫിന് ഹോമിയോപ്പതി ഡോക്ടർമാരുടെ ആദരം. 40 വർഷത്തെ ചികിത്സാനുഭവത്തിൽ മാറാരോഗങ്ങൾക്ക്‌ ഹോമിയോപ്പതിയിൽ അനന്തസാധ്യതകൾ ഉെണ്ടന്ന് ഡോക്ടർ പറഞ്ഞു. ജില്ല ഹോമിയോ ആശു‌പത്രി സൂപ്രണ്ട് ഡോ. മുഹമ്മദ് അക്ബർ ഉദ്ഘാടനം ചെയ്തു. ഡോ. ജാഫർ അധ്യക്ഷത വഹിച്ചു. എമർജിങ് ഡോക്ടർ അവാർഡ് ഡോ. മുഹമ്മദ് അസ്‌ലം വാണിയമ്പലം, ഡോ. ബാസിൽ യൂസഫ് എന്നിവർക്കും വിവിധ മേഖലയിലെ വ്യക്തിഗത മികവിന് ഡോ. പി.എ. നൗഷാദും അവാർഡുകൾ ഏറ്റുവാങ്ങി. ഡോ. അൻവർ റഹ്മാൻ, ഡോ. അമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.