കീഴുപറമ്പ്: കുനിയിൽ ന്യൂബസാർ പ്രഭാത് ലൈബ്രറി, സീനിയർ സിറ്റിസൺസ് ക്ലബ്, കീഴുപറമ്പ് പാലിയേറ്റിവ് കെയർ എന്നിവ സംയുക്തമായി മുതിർന്നവരുടെ സംഗമവും സ്പോർട്സ് മത്സരങ്ങളും സംഘടിപ്പിച്ചു. മുതിർന്ന കായികതാരം കെ.സി. അബ്ദു ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി അബു വേങ്ങമണ്ണിൽ അധ്യക്ഷത വഹിച്ചു. പി. ചിന്നൻ, കെ.വി. ഇബ്രാഹിം കുട്ടി, കെ.എൻ. അബൂബക്കർ, സി.എൻ. മുഹമ്മദലി എന്നിവർ സംസാരിച്ചു. വിജയികൾക്ക് നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫിസർ എം.എ. ഗഫൂർ, കെ.സി. മുഹമ്മദ് തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി. ഹുസൈൻ സ്വാഗതവും ഖമറുൽ ഇസ്ലാം നന്ദിയും പറഞ്ഞു. കെ.ടി. മുഹമ്മദ്, കെ.ടി. ഷമീർ, റഫീഖ് ഉള്ളാടൻ, കെ. കുഞ്ഞാലിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.