തച്ചനാട്ടുകര: ചുണ്ടോട്ടുകുന്ന് വെള്ളിയാർ പുഴയിൽ തോട്ടപൊട്ടിച്ച് മീൻപിടിക്കുകയായിരുന്ന സംഘത്തെ നാട്ടുകൽ പൊലീസ് പിടികൂടി. തിരുവിഴാംകുന്ന് സ്വദേശികളായ കളത്തിൽ റഷീദ്, പുളിക്കൽ സുനിൽകുമാർ, ചാലിയൻ അബ്ദു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പൊതുജന സുരക്ഷക്ക് ഭീഷണിയായി സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിനും ജലസ്രോതസ്സ് മലിനപ്പെടുത്തിയതിനുമാണ് കേസ്. പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇൻവെർട്ടർ ഉപയോഗിച്ചും തോട്ട ഉപയോഗിച്ചും വിഷം കലക്കിയുമുള്ള മീൻപിടിത്തത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് നാട്ടുകൽ പൊലീസ് സബ് ഇൻസ്‌പെക്ടർ ജയപ്രസാദ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപെടുന്നവർ 04924 236250 നമ്പറിൽ വിവരം കൈമാറണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.