വ്യാപാരി ഏകോപന സമിതി യൂനിറ്റ് യോഗം

മണ്ണാർക്കാട്: കേരള വ്യാപാരി ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റി​െൻറ പ്രഥമ പ്രവർത്തക സമിതി യോഗം വ്യാപാര ഭവനിൽ നടന്നു. യൂനിറ്റ് ജന. സെക്രട്ടറിയായി രമേഷ് പൂർണിമയേയും ട്രഷററായി ജോൺസനേയും തെരഞ്ഞെടുത്തു. യൂനിറ്റ് വൈസ് പ്രസിഡൻറുമാരായി എൻ.ആർ. സുരേഷ്, കെ.വി. ഷംസുദ്ദീൻ, കൃഷ്ണകുമാർ, മുഹമ്മദാലി, വേണു വർണിത, ഡേവിസൺ എന്നിവരേയും സെക്രട്ടറിമാരായി ആബിദ്, ഷമീർ യൂനിയൻ, അഭിലാഷ് പാപ്പല, ഷമീർ, അബു റജ, റനീഷ്, ഉണ്ണികൃഷ്ണൻ എന്നിവരേയും തെരഞ്ഞെടുത്തു. ജില്ല കൗൺസിലർമാരേയും യോഗത്തിൽ തെരഞ്ഞെടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും സമൂഹത്തോടൊപ്പം ഉണ്ടാവുമെന്നും വ്യാപാരമാന്ദ്യം കാരണം ദുരിതത്തിലായ വ്യാപാരികൾക്ക് സർക്കാർ ആവശ്യമായ സഹായങ്ങൾ നൽകണമെന്നും പ്രസിഡൻറ് ബാസിത്ത് മുസ്ലിം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.