മണ്ണാർക്കാട്: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് മാതൃകയായി മണ്ണാർക്കാട് റെസ്ക്യൂ ടീം സഹായ വിതരണം ആരംഭിച്ചു. പ്രളയത്തിെൻറ ഭാഗമായി മണ്ണാർക്കാട് നഗരസഭയിലുണ്ടായ നാശനഷ്ടങ്ങൾ ഒരുമിച്ചുനിന്ന് പരിഹരിക്കാൻ രൂപവത്കരിച്ച ടീമാണ് പ്രളയ പ്രഹരമേറ്റവർക്ക് താങ്ങായത്. വെള്ളം കയറി തകർന്ന വീടുകൾ പുനർനിർമിക്കാനും കേടായവ അറ്റകുറ്റപ്പണി നടത്താനും വീട്ടുപകരണങ്ങളും തൊഴിലുപകരണങ്ങളും നൽകാനുമാണ് പദ്ധതി. ആദ്യഘട്ടമായി സമാഹരിച്ച സഹായധനത്തിൽനിന്ന് ഞായറാഴ്ച നടന്ന ചടങ്ങിൽ നൂറോളം വീടുകൾക്ക് 2100 രൂപ വിലവരുന്ന പാത്രങ്ങളും 3500 രൂപ വില വരുന്ന കിടക്കയും കൂടാതെ തൊഴിലുപകരണങ്ങളും വിതരണം ചെയ്തു. അർഹരായവർക്ക് സാമ്പത്തിക സഹായവും നൽകി. സർക്കാർ സഹായത്തിന് കാത്തുനിൽക്കാതെ ദുരിതബാധിതരെ പെട്ടെന്ന് പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. മണ്ണാർക്കാട് റൂറൽ ബാങ്കിൽ നടന്ന ചടങ്ങ് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.ആർ.ടി ചെയർമാൻ ഡോ. കെ.എ. കമ്മാപ്പ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ഐ.എം.എ സമാഹരിച്ച മൂന്നര ലക്ഷം രൂപ, പ്രസിഡൻറ് ഡോ. ശിഹാബുദ്ദീൻ കൈമാറി. കൺവീനർ എം. പുരുഷോത്തമൻ, കൗൺസിലർമാരായ കെ. സുരേഷ്, സി.കെ. അഫ്സൽ, കെ.സി. അബ്ദുറഹ്മാൻ, ഹരിലാൽ, സുജാത, ടി.എ. സലാം, സി. മുഹമ്മദ് ബഷീർ, വി.വി. ഷൗക്കത്തലി, പൂർണിമ രമേശ്, ഡോ. പി. ശിവദാസൻ, ഡോ. കൃഷ്ണപ്പൻ, കളത്തിൽ ഹുസൈൻ, അസ്‌ലം, ജോസ്, മണികണ്ഠൻ, പി. ഖാലിദ്, കൃഷ്ണദാസ്, നാസർ കുരുവണ്ണ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.