മണ്ണാർക്കാട്: ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ പി.കെ. ശശി എം.എൽ.എയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിലൂടെ സംസ്ഥാന വനിത കമീഷൻ രാഷ്ട്രീയം കളിക്കുകയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. പാലക്കാട് ജില്ല മഹിള കോൺഗ്രസ് കമ്മിറ്റി മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിത കമീഷൻ അധ്യക്ഷയുടെ പ്രതികരണം സ്ത്രീകളെ ഭയപ്പെടുത്തുന്നതാണ്. ജനാധിപത്യ മഹിള അസോസിയേഷനും വി.എസ്. അച്യുതാനന്ദനും മൗനം വെടിയണമെന്നും അവർ ആവശ്യപ്പെട്ടു. എ.ഐ.സി.സി അംഗം അഡ്വ. ദീപ്തി മേരി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് കെ.എ. കുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഓമന ഉണ്ണി, മണ്ഡലം പ്രസിഡൻറ് വി. പ്രീത, ജില്ല വൈസ് പ്രസിഡൻറ് ഫാത്തിമ തൃത്താല, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻറ് സുജാത, സുബൈദ സൈതലവി, ലത ജോബി, പാഞ്ചാലി, ബിന്ദു മണികണ്ഠൻ, പുഷ്പവല്ലി, രാജി, ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ഷരീഫ്, ഡി.സി.സി സെക്രട്ടറിമാരായ പി.ആർ സുരേഷ്, പി. അഹമ്മദ് അഷറഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.വി. ഷൗക്കത്തലി, അരുൺകുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.