പാലക്കാട്: പ്രളയത്തിൽ തകർന്നവരെ സഹായിക്കാൻ പാലക്കാട്ടെ കലാകാരന്മാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'വി ഷാൾ ഓവർകം' പരിപാടിയിൽ വൻ താരനിര അണിനിരക്കുന്നു. പരിപാടിയിൽനിന്ന് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. എല്ലാവരും സൗജന്യമായാണ് കലാപരിപാടികൾ അവതരിപ്പിക്കുക. പരിപാടിക്കാവശ്യമായ മറ്റ് സാങ്കേതിക സൗകര്യങ്ങൾ അതത് സംഘടനകൾ സൗജന്യമായി നൽകും. ലോഗോ പാലക്കാട് പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ എം.ബി. രാജേഷ് എം.പി ശിവൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു. സെപ്റ്റംബർ 15ന് പാലക്കാട് രാപ്പാടി ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടി. സൗജന്യമായാണ് ആസ്വാദകർക്ക് പ്രവേശനം. തിരക്ക് നിയന്ത്രിക്കാൻ പാസ് സംവിധാനമേർപ്പെടുത്തുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.