തന്നെ വീട്ടിലിരുത്താമെന്ന് ആരും വ്യാമോഹിക്കേണ്ട -പി.കെ. ശശി

പാലക്കാട്: തന്നെ വീട്ടിലിരുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് ഷൊർണൂർ എം.എൽ.എ പി.കെ. ശശി. തെറ്റ് ചെയ്തിട്ടില്ലെന്നും പരാതിയെ 'കമ്യൂണിസ്റ്റ് ആരോഗ്യ'ത്തോടെ നേരിടുമെന്നും ശശി പറഞ്ഞു. ഡി.വൈ.എഫ്.ഐ വനിത നേതാവ് നൽകിയ ലൈംഗിക പീഡനാരോപണ പരാതിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസുകളുടെ ദുരിതാശ്വാസ നിധി സംഭാവന സമാഹരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.എൽ.എ. ആർജവമുള്ള കമ്യൂണിസ്റ്റുകാരനെന്ന നിലയിൽ വിഷയത്തെ നേരിടും. വിവരമില്ലാത്തവരാണ് പാർട്ടിയുടെ അകത്തെ കാര്യങ്ങൾ പുറത്തുപറയുന്നത്. ത​െൻറ പ്രവർത്തനത്തിൽ പിശകുണ്ടായതായി പാർട്ടി ബോധ്യപ്പെടുത്തിയാൽ ഇരുകൈയും നീട്ടി സ്വീകരിക്കും. തെറ്റ് ചെയ്താല്‍ എത്ര വലിയ നേതാവായാലും നടപടിയെടുക്കാന്‍ കെല്‍പ്പുള്ള പ്രസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാനുള്ള ആർജവവും ത​െൻറ പ്രസ്ഥാനത്തിനുണ്ട്. വിവരമില്ലാത്തവരാണ് പാർട്ടി കാര്യങ്ങൾ പുറത്തുപറയുന്നതെന്ന പ്രസ്താവന ശശി പിന്നീട് തിരുത്തി. കേന്ദ്ര-സംസ്ഥാന സെക്രട്ടറിമാരെ ഉദ്ദേശിച്ചല്ല ഇൗ പരാമർശമെന്നായിരുന്നു വിശദീകരണം. ചെര്‍പ്പുളശ്ശേരി ബസ്സ്റ്റാൻഡിൽ ഉദ്ഘാടന ചടങ്ങ് നടത്താന്‍ സമ്മതിക്കില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ശശിക്ക് സംരക്ഷണം നല്‍കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തെത്തി. പൊലീസ് അകമ്പടിയോടെയാണ് എം.എൽ.എ ഉദ്ഘാടനത്തിന് എത്തിയത്. ---------------------------------- പ്രതിഷേധവുമായി യുവമോര്‍ച്ച ചെര്‍പ്പുളശ്ശേരി: പി.കെ. ശശി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രതിഷേധവുമായി ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകർ. അയ്യപ്പൻകാവ് പരിസരത്തുനിന്ന്‌ ആരംഭിച്ച പ്രകടനം ഹൈസ്‌കൂള്‍ റോഡ് ജങ്ഷനില്‍ പൊലീസ് തടഞ്ഞു. 35ഓളം ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ ആക്കി. കരിെങ്കാടിയുമായാണ് പ്രവർത്തകർ എത്തിയത്. എം.എൽ.എയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രകടനത്തെ പൊലീസിനെ ഉപയോഗിച്ച് നിഷ്പ്രഭമാക്കാമെന്ന് വ്യാമോഹിക്കേണ്ടെന്ന് ജില്ല സെക്രട്ടറി കെ.വി. ജയൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.