പരിശീലനം നൽകി

വണ്ടൂർ: ലിംഗ സൗഹൃദ പോരൂർ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി റിസോഴ്സ് ഗ്രൂപ് അംഗങ്ങൾക്ക് . പ്രസിഡൻറ് എൻ.എസ്. അർച്ചന ഉദ്‌ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സ്ത്രീ പദവി പഠനം നടത്തുന്നതി‍​െൻറ ഭാഗമായാണ് പരിശീലനം. 'കില' തയറാക്കിയ മാർഗ നിർദേശമനുസരിച്ച് പഞ്ചായത്തിലെ മൂന്ന് ശതമാനം വീടുകൾ പഠനത്തിന് വിധേയമാക്കി റിപ്പോർട്ട് തയാറാക്കും. ലിംഗ സൗഹൃദ റിസോഴ്സ് സ​െൻററി‍​െൻറ ഭാഗമായി സ്വയം തൊഴിൽ സംരഭങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ളവരുടെ വിവര ശേഖരണവും നടക്കുന്നുണ്ട്. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സഖി കോഡിനേറ്റർമാരായ ബീന സണ്ണി, ദീപ്തി, കില ഫാക്കൽറ്റി അംഗം കെ. ശിഹാബ് എന്നിവർ ക്ലാസ്സെടുത്തു. അസി. സെക്രട്ടറി പി.പി. രാഘവൻ, കെ. രാധ, കമ്യൂണിറ്റി വിമൺ വളണ്ടിയർ പി. രേഷ്മ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.