പൊന്നാനി: ദേശീയപാത വികസനത്തിെൻറ ഭാഗമായി പൊന്നാനി താലൂക്കിൽ വില നിശ്ചയിക്കുന്ന നടപടികൾക്ക് തുടക്കമായി. സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി അന്തിമ വിജ്ഞാപനം ഇറങ്ങിയതിനെത്തുടർന്നാണിത്. പൊന്നാനി താലൂക്ക് പരിധിയിലെ തവനൂർ വില്ലേജിലാണ് വില നിശ്ചയത്തിന് തുടക്കമായത്. ദേശീയപാതക്കായി ഏറ്റെടുക്കുന്ന ഭൂമി ആറായി തരം തിരിച്ചാണ് വില നിശ്ചയിക്കുന്നത്. നിലവിലെ ഹൈവേയുടെ തൊട്ടടുത്തായി കിടക്കുന്ന ഭൂമി, ഹൈവേയുമായി അകലം പാലിക്കുന്ന ഭൂമി, ഹൈവേയുടെ ഓരത്തുള്ള വീട്, ഹൈവേയിൽനിന്ന് മീറ്ററുകൾ മാറി സ്ഥിതി ചെയ്യുന്ന വീട്, ദേശീയപാതയുടെ തൊട്ടടുത്ത് തരം തിരിച്ച ഭൂമി, ഏറെ മാറി തരം തിരിക്കാത്ത ഭൂമി എന്നിങ്ങനെയാണ് വില നിജപ്പെടുത്തിയിരിക്കുന്നത്. ഓരോ വില്ലേജിലെയും തൊട്ടടുത്ത ഭൂമിയുടെ ആനുപാതിക തുകയാണ് ഭൂമിക്ക് നൽകുക. ദിവസങ്ങൾക്ക് മുമ്പ് വില നിർണയ പ്രക്രിയകൾ തുടങ്ങിയിരുന്നെങ്കിലും, പ്രളയ ദുരിതബാധിതർക്ക് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ലാൻഡ് അക്വിസിഷൻ ഓഫിസിലുള്ളവർക്ക് അധിക ചുമതല നൽകിയിരുന്നു. ഇതോടെ നടപടികൾ താൽക്കാലികമായി നിർത്തി. തിങ്കളാഴ്ച മുതൽ ഇത് പുനരാരംഭിക്കും. പൊന്നാനി താലൂക്കിലെ തവനൂർ, കാലടി, ഈഴുവത്തിരുത്തി, പൊന്നാനി നഗരം, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലുള്ള സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. കുറ്റിപ്പുറം-ഇടപ്പള്ളി റീച്ചിലെ വില നിശ്ചയിക്കുന്ന നടപടികൾ ഒരുമാസത്തിനകം പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.