പെൻഷൻ മുടക്കം: 'പരേതർ' സംഗമിച്ചു

കരുവാരകുണ്ട്: നിരവധി പേരുടെ ക്ഷേമ പെൻഷൻ തടഞ്ഞ നടപടിക്കെതിരെ 'പരേതരുടെ സംഗമം' നടത്തി മുസ്‌ലിം ലീഗ് പ്രതിഷേധം. 'മരിച്ചു' എന്ന കാരണം പറഞ്ഞ് ആറോളം പേർക്കാണ് കരുവാരകുണ്ടിൽ പെൻഷൻ മുടക്കിയത്. നാലുചക്ര വാഹന ഉടമകളും വലിയ വീടുകളുടെ മുതലാളിമാരുമാക്കിയതുൾപ്പെടെ 256ഓളം പേരുടെ പെൻഷനാണ് കരുവാരകുണ്ടിൽ മാത്രം മുടങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് കിഴക്കെത്തല ലീഗ് ഹൗസിലാണ് ഇവരുടെ സംഗമമൊരുക്കിയത്. കിഴക്കെത്തലയിൽ പ്രകടനവും നടത്തി. ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ സായാഹ്ന ധർണ നിയോജക മണ്ഡലം ലീഗ് സെക്രട്ടറി എം. അലവി ഉദ്ഘാടനം ചെയ്തു. എൻ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് അഖിലേന്ത്യ പ്രസിഡൻറ് ടി.പി. അശ്റഫലി, കെ. മുഹമ്മദ് മാസ്റ്റർ, എൻ. ഉണ്ണീൻകുട്ടി, പി. ഇമ്പിച്ചിക്കോയ തങ്ങൾ, എം.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.