കാളികാവ്: ഹിന്ദി പഠനത്തിന് ആവശ്യത്തിന് പിരിയഡ് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ പ്രാഥമിക ഹിന്ദി ഭാഷ പഠനം ആരംഭിക്കുന്നത് അഞ്ചാം തരത്തില്‍ നിന്നാണ്. എന്നാല്‍ ഹിന്ദി പ്രാഥമിക വിദ്യാഭ്യാസം നടത്തേണ്ട അഞ്ചാം തരത്തില്‍ ഹിന്ദി അധ്യാപകര്‍ക്ക് ലഭിക്കുന്നത് ആഴ്ചയില്‍ വെറും രണ്ടു പിരിയഡ് മാത്രം. ഇതിനാൽ കുട്ടികള്‍ക്ക് പുതിയ ഭാഷയെ പരിചയപ്പെടാൻ മാസങ്ങള്‍ എടുക്കും. മറ്റു ഭാഷ വിഷയങ്ങളാകട്ടെ നാലു പിരിയഡും ലഭിക്കുന്നു. ഇതോടെ ഹിന്ദി ഭാഷ പഠിക്കാന്‍ കുട്ടികള്‍ ഏറെ പ്രയാസം അനുഭവിക്കുന്നു. അഞ്ചാം തരം മാത്രമായുള്ള എല്‍.പി. സ്‌കൂളുകളില്‍ അഞ്ചാം ക്ലാസില്‍ ഹിന്ദി ക്ലാസ് എടുക്കുന്നത് ബന്ധപ്പെട്ട വിഷയത്തില്‍ പ്രാവീണ്യം ഇല്ലാത്ത എല്‍.പി.എസ്.എ അധ്യാപകരാണ്. പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്ന അഞ്ചാം തരത്തില്‍ നിന്നുതന്നെ കുട്ടികള്‍ക്ക് വേണ്ട വിധത്തില്‍ ഭാഷയെ പരിചയപ്പെടുത്താന്‍ ഇത്തരത്തിലുള്ള അധ്യാപകരെ നിയമിക്കുന്നത് മൂലം കുട്ടികളുടെ ഭാവിയില്‍ ഹിന്ദി ഭാഷയില്‍ പിറകോട്ടു പോകുന്നതിനു കാരണമാകുന്നു. സര്‍ക്കാറും പൊതുവിദ്യാഭ്യാസ വകുപ്പും ഹിന്ദി ഭാഷയോടുള്ള പ്രതികൂല നടപടി അധ്യാപകരിലും രക്ഷിതാക്കളിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. 2012ലാണ് അവസാനം ടൈം ടേബിള്‍ പരിഷ്‌കരണം നടന്നത്. പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുന്ന അഞ്ചാംതരത്തില്‍നിന്നുതന്നെ വിദ്യാഭ്യാസ വകുപ്പിെൻറ ഈ പിടിമുറുക്കം വിദ്യാര്‍ഥികളുടെ ഭാവിയെ അവതാളത്തിലാക്കുന്നതാണെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.