ഷഹീ​െൻറ മരണം ശ്വാസകോശത്തിൽ വെള്ളം കയറിയെന്ന് ഡോക്ടറുടെ മൊഴി

മേലാറ്റൂർ: പിതൃസഹോദരനാൽ പുഴയിലെറിയപ്പെട്ട എടയാറ്റൂരിലെ നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹീൻ (ഒമ്പത്) മരിച്ചത് ശ്വാസകോശത്തിൽ വെള്ളം കയറിയതു മൂലമെന്ന് ഡോക്ടറുടെ മൊഴി. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ ഫോറൻസിക് സർജൻ സി. സുജിത്ത് ശ്രീനിവാസനാണ് ഈ വിവരം നൽകിയതെന്ന് മേലാറ്റൂർ എസ്.ഐ പി.കെ. അജിത്ത് പറഞ്ഞു. ഷഹീ​െൻറ ശ്വാസകോശം ഉൾപ്പെടെ ആന്തരാവയവങ്ങളിൽ നിന്ന് പുഴയിലെ വെള്ളവും ചളിയും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ ജീവനോടെയാണ് പ്രതി ആനക്കയം പുള്ളിയിലങ്ങാടി സ്വദേശി മുഹമ്മദ് (44) പുഴയിലെറിഞ്ഞതെന്ന മൊഴിക്ക് പിൻബലമേകുന്നതാണിതെന്ന് എസ്.ഐ പറഞ്ഞു. സഹോദരൻ മുഹമ്മദ് സലീമിൽ നിന്ന് പണം തട്ടാൻ ലക്ഷ്യമിട്ട് മകനെ തട്ടിക്കൊണ്ടു പോവുകയും ശ്രമം പൊളിഞ്ഞതോടെ ആനക്കയം പാലത്തിൽ നിന്ന് കടലുണ്ടിപ്പുഴയിലെറിഞ്ഞ് കൊന്നുവെന്നുമാണ് പ്രതിക്കെതിരായ കേസ്. പ്രതി മുഹമ്മദ് പെരിന്തൽമണ്ണ സബ് ജയിലിൽ റിമാൻഡിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.