അമരമ്പലത്ത് സി.പി.എം 'പോത്തുകൽ ഓപറേഷന്‍' നടത്തുന്നു -കോൺഗ്രസ്

പൂക്കോട്ടുംപാടം: അമരമ്പലത്ത് സി.പി.എം 'പോത്തുകൽ ഓപറേഷന്‍' നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അമരമ്പലം ഗ്രാമപഞ്ചായത്ത് അംഗം അനിത രാജു സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ച മുമ്പും ശേഷവും സി.പി.എം, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടയുടെ ഭാഗമായാണ് പഞ്ചായത്ത് ഓഫിസ് പരിസരത്ത് വന്നത്. രാജിക്ക് ശേഷം അനിത രാജു തന്നെ കണ്ടപ്പോള്‍ താന്‍ പ്രതിസന്ധിയിലാണെന്ന് പറഞ്ഞതായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി.പി. അബ്ദുൽ കരീം പറഞ്ഞു. ഇതിനുശേഷം രാജിക്കത്ത് നല്‍കിയതി‍​െൻറ രശീതി ഇടതുപക്ഷക്കാരന്‍ തട്ടിപ്പറിച്ച് കൊണ്ടുപോയതിന് ശേഷമാണ് സി.പി.എമ്മി‍​െൻറ സ്ഥിരംസമിതി അധ്യക്ഷയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായി അനിത രാജു മാധ്യമപ്രവര്‍ത്തകരെ കണ്ടതെന്നും കോൺഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇത് പോത്തുകൽ ഗ്രാമപഞ്ചായത്തില്‍ സിപി.എം നടത്തിയ ഓപറേഷന്‍ അമരമ്പലത്തും പ്രാവര്‍ത്തികമാക്കുകയാണ് ചെയ്തതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. അനിത രാജുവിനെ ഭരണസമിതി യോഗത്തില്‍ മറ്റൊരംഗം രാജിവെക്കാന്‍ പറഞ്ഞുവെന്ന പരാതി വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം അംഗത്തോട് പരസ്യ പ്രസ്താവന പാടില്ലെന്ന കര്‍ശന നിർദേശം നൽകിയിരുന്നു. വാര്‍ത്തസമ്മേളനത്തില്‍ കോണ്‍ഗ്രസ് അമരമ്പലം മണ്ഡലം പ്രസിഡൻറ് വി.പി. അബ്ദുൽ കരീം, മുന്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് എന്‍.എം. ബഷീര്‍, മണ്ഡലം സെക്രട്ടറിമാരായ പി.ജി. സന്തോഷ്, കെ.ടി. അലവി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.