മകളെ പീഡിപ്പിച്ച പിതാവ് റിമാൻഡിൽ; മദ്​റസ അധ്യാപകൻ ഒളിവിൽ

പരപ്പനങ്ങാടി: പെൺകുട്ടിയെ പിതാവും മദ്റസ അധ്യാപകനും പീഡിപ്പിച്ചതായി പരാതി. പിതാവിനെ പരപ്പനങ്ങാടി എസ്.ഐ രഞ്ജിത്ത് അറസ്റ്റ് ചെയ്ത് മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ച മദ്റസ അധ്യാപകൻ ഒളിവിലാണ്. പൊലീസ് പറയുന്നത്: പെൺകുട്ടിയെ പിതാവ് അഞ്ചാം ക്ലാസ് മുതൽ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഈ വിവരങ്ങൾ മുഴുവനും പെൺകുട്ടി കുറിപ്പായി എഴുതി സൂക്ഷിച്ചത് മദ്റസ അധ്യാപക​െൻറ കൈയിൽ കിട്ടുകയും ഇയാൾ എല്ലാം മാതാവിനോട് തുറന്നുപറയാൻ ഉപദേശിക്കുകയും ചെയ്തു. എന്നാൽ, പിന്നീടൊരിക്കൽ ഇയാളിൽനിന്ന് മോശമായ പെരുമാറ്റത്തിന് പെൺകുട്ടി ഇരയായി. 16 വയസ്സുള്ള കുട്ടി പീഡനം സഹിക്കവയ്യാതെ പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപകരോട് എല്ലാം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന്, ചൈൽഡ് ലൈൻ വഴി വിഷയം പരപ്പനങ്ങാടി പൊലീസി​െൻറ മുന്നിലെത്തുകയും ഇരുവർക്കുമെതിരെ കേസെടുക്കുകയുമായിരുന്നു. പിതാവിനെ പൊലീസ് വീട്ടിൽനിന്നാണ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.