സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി വീണ്ടും വി.എസ്​

തിരുവനന്തപുരം: പി.കെ. ശശി എം.എൽ.എക്കെതിരെ യുവതി സി.പി.എമ്മിന് നൽകിയ പരാതിയിൽ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി വി.എസ്. അച്യുതാനന്ദ​െൻറ കത്ത്. ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിക്കാണ് കത്തയച്ചത്. സംസ്ഥാന നേതൃത്വത്തി​െൻറ മൗനമാണ് പാർട്ടിയെ പൊതുജനമധ്യത്തിൽ വിചാരണ ചെയ്യാനും അവമതിക്കാനും ഇടയാക്കിയതെന്ന് കത്തിൽ ആരോപിച്ചു. ശശിക്കെതിരെ പരാമർശങ്ങളില്ലാത്ത കത്ത് നേതൃത്വത്തെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. കടുത്ത വിമർശനങ്ങൾ വരുേമ്പാൾ എന്തുകൊണ്ടാണ് പാർട്ടി പ്രതിരോധത്തിൽ നിൽക്കുന്നത്. ഒരു എം.എൽ.എക്കെതിരെ കുറ്റം ആരോപിച്ചാണ് പരാതിയെന്ന് മാധ്യമ വാർത്തകളിൽനിന്ന് മനസ്സിലാക്കുന്നു. എന്നാൽ, ഇതി​െൻറ വസ്തുത എന്തെന്ന് സംസ്ഥാന നേതൃത്വം പറയുന്നില്ല. വിശദീകരണം നൽകാതെ ഒഴിഞ്ഞുമാറുന്നതുവഴി മാധ്യമങ്ങൾക്ക് പാർട്ടിയെക്കുറിച്ച് ചർച്ചചെയ്യാനുള്ള അവസരമാണ് നൽകുന്നത്. ഇതുവഴി പൊതുജനമധ്യത്തിൽ പാർട്ടി വിചാരണ ചെയ്യപ്പെടുകയാണെന്നും വി.എസ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.