ദുരിതാശ്വാസ നിധിയിലേക്ക്​ സഹായപ്രവാഹം

മലപ്പുറം: പ്രളയമൊഴിഞ്ഞതോടെ നാട് പുനർനിർമിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലയിലുള്ളവരുടെ സഹായപ്രവാഹം. സ്കൂൾ കുട്ടികൾ മുതൽ പെൻഷൻകാർ വരെ സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്. വിവിധ രാഷ്ട്രീയ, മത, സന്നദ്ധ, സർവിസ് സംഘടനകൾ സമാഹരിച്ച തുക ജില്ല കലക്ടർക്ക് കൈമാറി. ദിവസവും നിരവധിപേരാണ് സഹായവുമായി കലക്ടറേറ്റിൽ എത്തുന്നത്. നവകേരളത്തിനായി ഒരുമാസത്തെ ശമ്പളം നൽകാനും നിരവധിപേർ മന്നോട്ടുവന്നു. വിദ്യാർഥികൾക്കിടയിൽ ചെറിയതരത്തിലുള്ള ധനസമാഹരണത്തിന് തീരുമാനിച്ചിട്ടുണ്ട്. പിറന്നാൾ, വിവാഹവാർഷികം പോലെയുള്ള ആഘോഷങ്ങൾ ഒഴിവാക്കി ആ തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നുണ്ട്. ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുണും ഭാര്യയും വിവാഹവാർഷികാഘോഷം ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി മാതൃകയായിരുന്നു. കുടുംബസംഗമങ്ങൾ ഒഴിവാക്കി കുടുംബാംഗങ്ങളിൽനിന്ന് പണം സമാഹരിച്ച് പ്രളയബാധിതർെക്കാപ്പം നിന്നവരും ഏറെയാണ്. സ്കൂളുകൾ മുഖേന കുട്ടികളുടെ ചെറുസമ്പാദ്യങ്ങളും ദുരിതാശ്വാസ നിധിയിലേക്കെത്തി. ധനസമാഹരണത്തിനായി സ്വകാര്യ ബസുകൾ ഒാടിയപ്പോൾ യാത്രക്കാർ സഹായവുമായി കൂടെനിന്നു. സാലറി ചലഞ്ച് ഏറ്റെടുത്ത് സർക്കാർ, അർധ സർക്കാർ, സ്വകാര്യ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാൻ തീരുമാനിച്ചത് ഏറെ അഭിനന്ദനാർഹമായിരുന്നു. വിവിധ ബാങ്കുകളും വ്യാപാര സംഘടനകളും ക്ലബുകളും മടിയില്ലാതെ സഹായവുമായെത്തി. ജില്ലയിലെ വ്യവസായികളും നല്ല പിന്തുണയാണ് നൽകിയത്. ചിത്രംവരച്ചും പാട്ടുപാടിയും മിമിക്രി അവതരിപ്പിച്ചും നിരവധി കലാകാരൻമാരും ഉദ്യമത്തിൽ പങ്കാളികളായി. കുടുംബശ്രീയും മാധ്യമ പ്രവർത്തകരും പിന്തുണയുമായെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.