കരുവാരകുണ്ട്: തടഞ്ഞുവെച്ച ക്ഷേമ പെൻഷനുകൾ അടിയന്തരമായി വിതരണം ചെയ്യാൻ നടപടി വേണമെന്ന് കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് ബോർഡ് സർക്കാരിനോടാവശ്യപ്പെട്ടു. മരണപ്പെട്ടു, വാഹനം സ്വന്തമായുണ്ട്, വലിയ വീടുണ്ട് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി 260 പേരുടെ പെൻഷനാണ് ഗ്രാമപഞ്ചായത്തിൽ തടഞ്ഞുവെച്ചിരിക്കുന്നത്. ഇതിലെ പല കാരണങ്ങളും അടിസ്ഥാന രഹിതമാണെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പ്രളയത്തിൽ തകർന്ന വീടുകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ നിശ്ചയിച്ച ജിയോ ടാഗിങ് പോലുള്ള വ്യവസ്ഥകൾ ഒഴിവാക്കണമെന്നും അർഹരായ മുഴുവൻ കുടുംബങ്ങൾക്കും നഷ്ടപരിഹാരം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്തിൽ 70 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി യോഗം വിലയിരുത്തി. ഇതിെൻറ വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കാൻ ശനിയാഴ്ച വിദഗ്ധ സമിതി യോഗം നടക്കും. പ്രസിഡൻറ് മഠത്തിൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.