വണ്ടൂർ: എറിയാട് എ.യു.പി സ്കൂളിൽ ജൗഹറ ടീച്ചർ സന്ദേശം നൽകി. വിദ്യാർഥികൾ അധ്യാപകർക്ക് ആശംസകാർഡുകൾ കൈമാറി. പ്രധാനാധ്യാപകൻ സി.ടി. മായൻകുട്ടി അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് അറബി ക്ലബ് പുറത്തിറക്കിയ അധ്യാപക ദിന പോസ്റ്റർ കെ.പി. അബ്ദുസ്സലാം പ്രകാശനം ചെയ്തു. എം. അബ്ദുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. സംഗമം വണ്ടൂർ: പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടിയവർക്ക് ആശ്വാസമാകുന്ന വിസ്ഡം റിലീഫിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമുള്ള സജീവത നിലനിർത്തണമെന്ന് 'വിസ്ഡം ഡേ'യുടെ ഭാഗമായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച സംയുക്ത ശാഖാ സംഗമം അഭിപ്രായപ്പെട്ടു. ജില്ല ജോയൻറ് സെക്രട്ടറി എം. ജുനൈദ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് വി.ടി. ഹംസ അധ്യക്ഷത വഹിച്ചു. എം.പി. ഹനീഫ, എൻ. ശിഹാബ്, എൻ.എം. ദാനിഷ് എളങ്കൂർ, പി. ഷബീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.