തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ അധ്യാപകരെ ഉടന്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറിനെ ഉപരോധിച്ചു. സ്ഥിരം അധ്യാപകരില്ലാത്തതിനാല്‍ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. പ്രവര്‍ത്തകര്‍ ബുധനാഴ്ച 11ഒാടെ പ്രകടനമായെത്തി ഭരണവിഭാഗത്തിനുള്ളില്‍ കയറി വൈസ് ചാന്‍സലറുടെ ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധം തുടങ്ങുകയായിരുന്നു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറുമായി ചര്‍ച്ച നടത്തി. വ്യാഴാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കെ. കൃഷ്ണകുമാര്‍, കെ.ആര്‍. രമ്യ, പ്രീജിത്ത്, സൂര്യപ്രഭ, സൂരജ്, മറിയ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.