മഞ്ചേരി: പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളും പുനർനിർമിക്കാൻ എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിൽനിന്ന് തുക െചലവഴിക്കാൻ അനുമതി. ഇതിനകം നിർമാണത്തിന് ഭരണാനുമതി ലഭിച്ചതും ഇനിയും തുടങ്ങിയിട്ടില്ലാത്തതുമായ പ്രവൃത്തികൾ തൽക്കാലം മാറ്റിവെക്കാനും ആ തുക പുതിയ പ്രവൃത്തികൾക്ക് ഉപയോഗിക്കാനും അനുമതിയായി. വർഷത്തിൽ അഞ്ചുകോടി രൂപയാണ് ഒാരോ മണ്ഡലത്തിലേക്കും ആസ്തിവികസന ഫണ്ടായി നൽകുന്നത്. ഈ തുക വിനിയോഗിക്കുന്നത് എം.എൽ.എമാർ നിർദേശിക്കുന്ന പദ്ധതികൾക്കാണ്. ജില്ല കലക്ടറാണ് ഭരണാനുമതി നൽകുക. അപൂർവ സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ അനുമതി നൽകുന്നതെന്ന് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജീവ് കൗശിക് ഉത്തരവിൽ വ്യക്തമാക്കി. 2017-18ലെ പദ്ധതികൾ നിർദേശിക്കുന്ന സമയമാണിപ്പോൾ. ഇതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായും ഉത്തരവിൽ വ്യക്തമാക്കി. ഇതുവരെ ആരംഭിക്കാത്തവയുടെ ഭരണാനുമതി കലക്ടർക്ക് കത്ത് നൽകി റദ്ദാക്കാം. അതേസമയം, പരിമിതമായ തുക മാത്രമാണ് മണ്ഡലങ്ങളിൽ എം.എൽ.എമാർക്ക് നിർദേശിച്ച് പൂർത്തിയാക്കാവുന്ന പദ്ധതികൾക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.