ഗ്രാമവികസന ഓഫിസര്‍മാർക്കെതിരെയുള്ള പരാതി ബ്ലോക്ക് ​െഡവലപ്​മെൻറ്​ ഓഫിസർക്ക് കൈമാറി

വി.ഇ.ഒമാരുടെ പരാതിയും ഇതോടൊപ്പം കൈമാറി നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ വി.ഇ.ഒ മുജീബ് റഹ്മാൻ, അസി. വി.ഇ.ഒ നിജാസ് എന്നിവർക്കെതിരെയുള്ള യു.ഡി.എഫ് അംഗങ്ങളുടെ പരാതി ബ്ലോക്ക് െഡവലപ്മ​െൻറ് ഓഫിസർക്ക് കൈമാറി. ബുധനാഴ്ച ചേർന്ന പഞ്ചായത്ത് ബോർഡ് യോഗത്തിലാണ് വി.ഇ.ഒക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ പരാതി നൽകിയത്. പഞ്ചായത്ത് അംഗങ്ങളെ ഗ്രാമവികസന ഓഫിസര്‍ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. വി.ഇ.ഒക്കെതിരെ നടപടി ആവശ‍്യപ്പെട്ട് കോൺഗ്രസി‍​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും നടത്തിയിരുന്നു. ഇവർക്കെതിരെ നടപടിക്ക് പഞ്ചായത്ത് ശിപാർശ ചെയ്യണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ‍്യപ്പെട്ടെങ്കിലും ഭരണസമിതി അംഗീകരിച്ചില്ല. പരാതിയിൽ നടപടിയെടുക്കേണ്ടത് ബി.ഡി.ഒ ആണെന്നും പരാതി അതേപടി കൈമാറുക മാത്രമെ ചെയ്യാനാവൂവെന്നും ഭരണസമിതി അറിയിച്ചു. ഇതുപ്രകാരമാണ് പരാതി ബി.ഡി.ഒക്ക് നൽകിയത്. അതേസമയം, തങ്ങളുടെ കൃത‍്യനിർവഹണം തടസ്സപ്പെടുത്തിയെന്ന്് കാണിച്ച് വി.ഇ.ഒ മുജീബ് റഹ്മാനും അസി. വി.ഇ.ഒ നിജാസും ബോർഡിൽ രേഖാമൂലം പരാതി സമർപ്പിച്ചു. ഈ പരാതികളും ബി.ഡി.ഒക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.