തച്ചനാട്ടുകര: അലനല്ലൂർ വഴങ്ങല്ലിയിലെ മോഷണക്കേസ് അന്വേഷണത്തിനിടെ മുക്കുപണ്ട പണയ തട്ടിപ്പ് പുറത്തായി. എറണാകുളത്തെ മൂന്ന് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് മുക്കുപണ്ടം പണയംെവച്ച് ആറ് ലക്ഷത്തോളം രൂപ തട്ടിയ വേങ്ങര ചേറൂർ സ്വദേശി കരുമ്പൻ വീട്ടിൽ നുഹ്മാൻ ഷിബിലിയെ നാട്ടുകൽ എസ്.െഎ ജയപ്രസാദിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എടത്തനാട്ടുകരയിലുണ്ടായ മോഷണ പരമ്പരകളിലും വഴങ്ങല്ലി മോഷണത്തിലും സമാനതകൾ ഉള്ളതിനാൽ അന്വേഷണം ഊർജിതമാക്കുകയും ഷൊർണൂർ ഡിവൈ.എസ്.പി എൻ. മുരളീധരെൻറ നിർദേശപ്രകാരം അപരിചിതരെ നിരീക്ഷിക്കുകയുമായിരുന്നു. ഇതിനിടെ, വഴങ്ങല്ലിയിലെ വാടകവീട്ടിൽ െവച്ചാണ് നുഹ്മാൻ ഷിബിലിയെ സംശയസാഹചര്യത്തിൽ പിടികൂടിയത്. ചോദ്യം ചെയ്യലിനിടെ ഇയാളിൽനിന്ന് എറണാകുളത്തെ ധനകാര്യ സ്ഥാപനങ്ങളിൽ സ്വർണം പണയം വെച്ചതിെൻറ രേഖകൾ കണ്ടെടുത്തു. പണയം വെച്ചത് മുക്കുപണ്ടമാണെന്ന് വെളിപ്പെടുത്തിയതോടെ എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിെൻറ അന്വേഷണത്തിനായി ഇയാളെ കൈമാറി. സീനിയർ സി.പി.ഒ ഗിരീഷ്, സി.പി.ഒമാരായ റഫീഖ്, ദാമോദരൻ, ശ്രീജിൽ, അനീഷ്, വനിത സി.പി.ഒ സുഭദ്ര എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.