തിരുവനന്തപുരം: മന്ത്രിസഭ യോഗം ചേരാത്തതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഇ.പി. ജയരാജനെ മന്ത്രിസഭ യോഗത്തിൽ അധ്യക്ഷതവഹിക്കാൻ മാത്രമാണ് ചുമതലപ്പെടുത്തിയത്. തീരുമാനമെടുക്കാൻ കഴിയില്ല. അജണ്ടയില്ലെങ്കിലും മന്ത്രിസഭ യോഗം ചേർന്ന് ഇതുവരെയുള്ള ദുരിതാശ്വാസ പ്രവർത്തനം വിലയിരുത്താമായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രളയാനന്തര കേരളം മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. പകരം ചുമതല നൽകാത്തതിനാൽ, മുഖ്യമന്ത്രി പോയതോടെ ദുരിതാശ്വാസ പ്രവർത്തനം സ്തംഭിച്ചു. മുഖ്യമന്ത്രി ചികിത്സക്ക് പോവുകതന്നെവേണം. എന്നാൽ, ആർക്കും ചുമതല നൽകാതിരുന്നത് സ്വന്തം മന്ത്രിമാരിൽ വിശ്വാസമില്ലാത്തത് കൊണ്ടാണെന്ന് സംശയിക്കണം. പ്രളയാനന്തര കേരളത്തിെൻറ പുനര്‍നിർമാണത്തിന് ജനം കൈയയച്ച് സംഭാവനചെയ്യുമ്പോള്‍ ജില്ലതലത്തില്‍ നടത്താന്‍ പോകുന്ന നിര്‍ബന്ധിത പിരിവുകള്‍ വേണ്ടെന്നുവെക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.