15 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

നിലമ്പൂര്‍: ആന്ധ്രപ്രദേശിൽനിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന 15 കിലോ കഞ്ചാവുമായി നാലു പേർ നിലമ്പൂർ എക്സൈസ് സംഘത ്തി‍​െൻറ പിടിയിലായി. ചോക്കാട് കാഞ്ഞിരംപാടം മനയില്‍ വീട്ടില്‍ അബ്ദുൽ റഷീദ് (29), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പാക്കത്ത് മുഹമ്മദ് ഹുസൈന്‍ (23), അരക്കുപറമ്പ് കുറ്റിപ്പുളി മാന്തോണി ഷര്‍ഷാദ് (21), പെരിന്തല്‍മണ്ണ പാട്ടറ മുതുക്കുംപുറം പത്തലടി നൗഫല്‍ (22) എന്നിവരാണ് പിടിയിലായത്. മലപ്പുറം എക്‌സൈസ് ഇൻറലിജൻസില്‍നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൂക്കോട്ടുംപാടം ടൗണിനുസമീപം ബുധനാഴ്ച രാവിലെ ഒമ്പതേമുക്കാലോടെയാണ് ഷര്‍ഷാദ്, നൗഫല്‍ എന്നിവര്‍ പിടിയിലാവുന്നത്. നാല് കിലോഗ്രാം കഞ്ചാവ് ഇവരിൽനിന്ന് പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് നൽകിയ രണ്ടുപേര്‍ ചോക്കാട് പണത്തിനായി കാത്തു നിൽക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്. പതിനൊന്നരയോടെ റഷീദിനെയും സുഹൈലിനേയും ഇവിടെനിന്ന് പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര എസ്.യു.വിയുവി‍​െൻറ ഡോറിനുള്ളില്‍ ഒളിപ്പിച്ചിരുന്ന 11 കിലോഗ്രാം കഞ്ചാവും പിടികൂടി. അരക്കിലോ തൂക്കം വരുന്ന പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിജയവാഡയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് ഇവരിൽ നിന്നുള്ള മൊഴിയെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ടി. സജിമോന്‍ പറഞ്ഞു. ഇത്തരത്തില്‍ 60 പാക്കറ്റുകളിലായി 30 കിലോഗ്രാം കഞ്ചാവ് കൊണ്ടുവിന്നിട്ടുണ്ടെന്നാണ് മൊഴി. 15 കിലോ കഞ്ചാവ് വിറ്റഴിച്ചുവെന്നാണ് സൂചന. കൂടുതല്‍ അന്വേഷണം നടന്നു വരുകയാണ്. റഷീദും സുഹൈലും നേരത്തെ പിടിച്ചുപറി കേസില്‍ ഉള്‍പ്പെട്ടവരാണ്. ബി.എഡ്. ബിരുദധാരിയാണ് പിടിയിലായ റഷീദ്. ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ പ്രിവൻറിവ് ഓഫിസര്‍ ടി. ഷിജുമോന്‍, കെ.എ. അനീഷ്, വി. സുഭാഷ്, കെ. ജസ്റ്റിന്‍, ഇ.എം. സജിനി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പടം: 2-- കഞ്ചാവുമായി പിടിയിലായ പ്രതികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.