സ്കൂൾ കലോത്സവം നടത്തണം -കലാകാരന്മാരുടെ കൂട്ടായ്മ

മലപ്പുറം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്കൂൾ കലോത്സവം മാറ്റിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജില്ലയിലെ കലാകാരന്മാരുടെ കൂട്ടായ്മ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മേളകള്‍ നടത്താതിരിക്കുന്നത് വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രതികൂലമായി ബാധിക്കും. ആര്‍ഭാടരഹിതമായി ഭാഗികമായ നിലയിലെങ്കിലും നടത്താന്‍ തയാറാവണം. സ്‌കൂള്‍, ഉപജില്ല തലത്തില്‍ മത്സരങ്ങള്‍ നടത്തിയും ജില്ല തലത്തില്‍കൂടി മത്സരം സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതുമായിരിക്കും ഇക്കാര്യത്തില്‍ ഏറ്റവും ഉചിതമായ രീതി. മേളകള്‍ പൂര്‍ണമായും ഒഴിവാക്കുന്നത് സംഗീത കലാകാരന്മാര്‍, വേഷവിധാനക്കാര്‍, ശബ്ദ-വെളിച്ച തൊഴിലാളികൾ തുടങ്ങി വിവിധ വിഭാഗത്തെ ദോഷകരമായി ബാധിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. വി. പത്മനാഭന്‍‍, ശിഹാബുദ്ദീന്‍ കൂമ്പാറ, സി. മോഹന്‍ദാസ്, കെ. ഗിരീഷ്‌കുമാര്‍, പി.ടി. ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.